ശിവാനി ശേഖര്‍
കത്തുന്ന ചൂടിന്റെ ഉള്ളുരുക്കങ്ങളിൽ നിന്ന് ഓടി രക്ഷപ്പെടാൻ തോന്നുന്നുണ്ടോ? എങ്കിൽ വരൂ, നമുക്കൊരു യാത്ര പോയ് വരാം! ഭാരതത്തിന്റെ”വേനൽക്കാല വസതി” എന്നറിയപ്പെടുന്ന ഷിംലയിലേക്ക്! മനസ്സിനും ശരീരത്തിനും ഉന്മേഷം പ്രദാനം ചെയ്യാൻ ഈ യാത്ര ഉപകരിക്കുമെന്നു തീർച്ച.
ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാർ ഡൽഹിയിലെയും മറ്റും കൊടും ചൂടിൽ നിന്നും രക്ഷ നേടാൻ വേണ്ടി കണ്ടെത്തിയതാണ് , പിന്നീട് ടൂറിസ്റ്റുകളുടെ വിഹാര കേന്ദ്രമായി മാറിയത്. ഹിമാലയൻ “മലനിരകളിലെ രാഞ്ജി” എന്നറിയപ്പെടുന്ന ഷിംല,ഹിമാചൽപ്രദേശിന്റെ തലസ്ഥാനം കൂടിയാണ്! മെട്രോ സിറ്റികളുടെ ആരവങ്ങളില്ലാത്ത, പൊടിപടലങ്ങൾ അസ്വസ്ഥത പടർത്താത്ത, ഹരിതഭംഗിയുടെ മാസ്മരിക ദൃശ്യങ്ങളാണ് ഈ മനോഹരി സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്.
അപ്പോൾ നമുക്ക് നമ്മുടെ യാത്ര ചണ്ഡീഗഡിൽ നിന്നും തുടങ്ങാം!
“ഷിംല-കല്ക്ക” ടോയ് ട്രെയിനിൽ.! ഏകദേശം 4 മണിക്കൂർ നീളുന്ന ഈ ട്രെയിൻ യാത്ര ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭൂതിയാണ് സമ്മാനിക്കുക.ചണ്ഡീഗഡിനെ ഷിംലയുമായി ബന്ധിപ്പിക്കുന്ന ഈ റെയിൽപ്പാത ഏറ്റവും വീതി കുറഞ്ഞ റെയിൽപ്പാതകളിലൊന്നാണ്. അപ്പോ, നമുക്ക് യാത്ര തുടങ്ങമല്ലേ? പറ്റിയാൽ വിൻഡോ സീറ്റ് തന്നെ പിടിച്ചോളൂ.നിരവധി ബോളിവുഡ് സിനിമകൾക്ക് വേദിയായ ഷിംലയിലെ പല സ്ഥലങ്ങളും നേരിട്ട് കാണുമ്പോൾ അല്പം രോമാഞ്ചമൊക്കെ തോന്നുന്നുണ്ടാവും! വളരെ പതുക്കെയാണ് ഈ ട്രെയിനിന്റെ യാത്ര എന്നതിനാൽ മലനിരകളുടെ അഭൗമ സൗന്ദര്യം ആവോളമാസ്വദിക്കാൻ കഴിയും എന്നത് പ്ലസ് പോയിന്റാണ്. ധരംപൂർ,ബാരോഗ്,സോളൻ,കണ്ഡാഗട്ട് എന്നീ മെയിൻ സ്റ്റേഷനുകൾ പിന്നിട്ടാണ് ലക്ഷ്യത്തിലെത്തുന്നത്! UNESCO യുടെ സൈറ്റിൽ ഇടം പിടിച്ച ഒട്ടും മടുക്കാത്ത ഈ ട്രെയിൻ യാത്രയുടെഅവസാനം ഷിംലയിലെത്തുമ്പോൾ സ്വപ്നസഞ്ചാരത്തിന്റെ ത്രില്ലിലാവും യാത്രികരോരുത്തരും!
കാളീദേവിയുടെ മറ്റൊരവതാരമായ “ശ്യാമളാദേവി”യുടെ പേരിൽ നിന്നാണ് ഈ വേനൽവസതിക്ക് ഷിംല എന്ന പേര് വന്നത്.ബ്രിട്ടീഷുകാർ സ്ഥാപിച്ച പല കെട്ടിടങ്ങളും ഇന്ന് ആഡംബര ഹോട്ടലുകളോ,സർക്കാർ ഓഫീസുകളോ, വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഒക്കെയായി പരിണമിച്ചിരിക്കുന്നു! ബുദ്ധമതത്തിന്റെ സ്വാധീനം കൂടുതലായുള്ള ഇവിടെ ധാരാളം മൊണാസ്ട്രികളും,ഹിന്ദു ക്ഷേത്രങ്ങളും, ചുരുക്കം ചില പള്ളികളുമുണ്ട്!
“മാൾ റോഡ്”ആണ് ഇവിടുത്തെ ഏറ്റവും വലിയ ഷോപ്പിംഗ് സെന്റർ. അതു പോലെ തന്നെ തടി കൊണ്ട് നിർമ്മിച്ച ഉത്പന്നങ്ങൾ ലഭ്യമാകുന്ന”ലക്കട് ബസാർ” വളരെ പ്രശസ്തമാണ്.മാർച്ച് , ഏപ്രിൽ മുതൽ ജൂൺ, ജൂലൈ വരെയാണ് പ്രധാനമിയും ടൂറിസ്റ്റ് സീസൺ.ആ സമയത്ത് ഇവിടെ മൂന്നും നാലും ദിവസങ്ങൾ നീളുന്ന ഷോപ്പിംഗ് ഫെസ്റ്റിവൽ നടക്കാറുണ്ട്.ചൂടു കാലത്ത് നേരിയ തണുപ്പും തണുപ്പ് കാലത്ത് കൊടും തണുപ്പുമനുഭവപ്പെടുന്ന ഷിംലയിലെ “ഷോളുകൾ “വളരെ പ്രശസ്തമാണ്. അതു പോലെ തന്നെ”കിന്നോർ ആപ്പിളിനും “പേര് കേട്ടതാണ് ഷിംല. ആപ്പിൾ വാങ്ങുമ്പോൾ ബോക്സ് പരിശോധിച്ചതിനു ശേഷം മാത്രം വാങ്ങുക! ഇല്ലെങ്കിൽ ചതിക്കപ്പെടും! ഇന്ത്യയുടെ ഏത് ഭാഗത്ത് നിന്നും വരുന്നവർക്ക് ഡൽഹിയിലെത്തിനു ശേഷം ചണ്ഡീഗഡ് വഴി ഷിംലയ്ക്ക് പോകാവുന്നതാണ്. സമയമുണ്ടെങ്കിൽ ചണ്ഡീഗഡിലും ഒരു വിസിറ്റ് നടത്താം. വാട്ടർ പാർക്ക്,റോക്ക് ഗാർഡൻ, റോസ് ഗാർഡൻ. എന്നിങ്ങനെ ഒരു പാട് സ്ഥലങ്ങളുണ്ട്!
ഷിംലയിലെ പ്രധാനപ്പെട്ട സന്ദർശന സ്ഥലങ്ങൾ
mal rode
lucked bassar
Viceroy Lodge
Jackhole Temple
The Ridge
The Christ Church
Kali Mandir
Sankat mocha temple etc…….
Post Your Comments