Latest NewsKeralaIndiaNews

ഷക്കീലയുടെ ജീവിതം വെള്ളിത്തിരയിലേക്ക് : സിനിമയുടെ ആദ്യഘട്ടം തുടങ്ങി

മാദക വേഷങ്ങളില്‍ തെന്നിന്ത്യന്‍ താരറാണിയായി മാറിയ ഷക്കീല ബീഗം എന്ന ഷക്കീലയുടെ ജീവിതവും ഇനി ബോളിവുഡിലേക്ക്. പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ റിച്ച ചന്ദയും പങ്കജ് ത്രിപാഠിയുമാണ് മുഖ്യവേഷങ്ങളിലെത്തുന്നത്. ഒന്‍പതു ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഇന്ദ്രജിത്ത് ഏറെ നാളുകള്‍ക്ക് ശേഷമാണ് പുതിയ പ്രോജക്ടിലേക്ക് കടക്കുന്നത്. മാദക വേഷങ്ങളിലൂടെ ജനമനസുകളെ പിടിച്ചടക്കിയ ‘നായിക’യുടെ ജീവിതം സിനിമയാക്കുന്നത് ഏറെ സങ്കീര്‍ണമാണെന്നും ഇന്ദ്രജിത്ത് പറയുന്നു.

വളരെ കൃത്യമായ ഗവേഷണം നടത്തിയാണ് ഷക്കീലയുടെ ജീവിതത്തെ വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്. പുരുഷാധിപത്യം ഏറെയുള്ള സിനിമാ മേഖലയില്‍ കത്തി നില്‍ക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി ഷക്കീല സിനിമകള്‍ക്ക് വിലക്കു വരുന്നത്. 45ല്‍ അധികം ചിത്രങ്ങള്‍ റിലീസാകാനിരിക്കെയായിരുന്നു ഈ അപ്രതീക്ഷിത പതനം. എന്നിരുന്നിട്ടും ജനമനസുകളിലെ സമ്മതി ഷക്കീലയ്ക്ക് 180ല്‍ അധികം സിനിമകളില്‍ സ്വഭാവ നടിയായി തിളങ്ങാനുള്ള അവസരവും നല്‍കി.

മിക്കവയും വിജയ ചിത്രങ്ങള്‍. താരപദവില്‍ നിന്ന് പതനത്തിന്‌റെ ആഴത്തിലേക്ക് വീണ ഷക്കീലയുടെ സങ്കീര്‍ണമായ ജീവിതം വെള്ളിത്തിരയിലെത്തുന്നത് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഷക്കീലയുടെ വേഷം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ റിച്ച ഏറെ ആഹ്ലാദവതിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം ഒന്‍പതു മാസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കുവാനാണ് ആലോചനയെന്നും ഇന്ദ്രജിത്ത് പറയുന്നു.

തെന്നിന്ത്യന്‍ മാദകറാണിയായിരുന്ന സില്‍ക്ക് സ്മിതയുടെ ജീവിതം വരച്ചുകാട്ടിയ ഹിന്ദി ചിത്രം ‘ദി ഡേര്‍ട്ടി പിക്ചര്‍’ ഏറെ തരംഗം സൃഷ്ടിച്ചിരുന്നു. നടി വിദ്യ ബാലനാണ് സില്‍ക്ക് സമിതയെ വെള്ളിത്തിരയില്‍ അനശ്വരമാക്കിയത്. ചിത്രത്തിലെ പ്രകടനത്തിന് വിദ്യയെ നിരവധി അംഗീകാരങ്ങളും തേടിയെത്തി. ‘മുസുഗൊലോ ഗുഡ്ഡുലത രാജ’ എന്ന ഒറിയ ചിത്രത്തിലൂടെ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച ഷക്കീല കഴിഞ്ഞ വര്‍ഷം ചിത്രീകരിച്ച സെവിലി എന്ന തമിഴ് ചിത്രത്തില്‍ വരെ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു.

2007ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം ‘ചോട്ടാ മുംബൈ’യില്‍ ഷക്കീല അവതരിപ്പിച്ച കഥാപാത്രം ഏറെ ജനശ്രദ്ധ നേടിയിരുന്നു. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ‘കിന്നാരത്തുമ്പികള്‍’ എന്ന ചിത്രം കോടിക്കണക്കിന് രൂപയാണ് ബോക്‌സോഫീസില്‍ വാരിക്കൂട്ടിയത്. സില്‍ക്കിന്‌റെ കഥപറഞ്ഞ ഡേര്‍ട്ടി പിക്ച്ചര്‍ എന്ന ചിത്രത്തിന് ലഭിച്ച സ്വീകാര്യത തന്നെ ഈ ചിത്രത്തിനും ലഭിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍. റിച്ചയ്ക്കും പങ്കജിനും പുറമേ ബോളിവുഡിലെ മുന്‍നിര താരങ്ങളും സിനിമയില്‍ അണിനിരക്കുമെന്നാണ് സൂചന. ചിത്രത്തിന്‌റെ ആദ്യഘട്ട ജോലികള്‍ പുരോഗമിക്കുകയാണ്. വൈകാതെ തന്നെ ഷൂട്ടിങ് ആരംഭിക്കുമെന്നും സൂചനയുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button