Latest NewsNewsIndia

വിദ്യാര്‍ത്ഥിനികളെ അനാശ്യാസ്യത്തിന് പ്രേരിപ്പിച്ച അധ്യാപികയുടെ ഓഡിയോ ക്ലിപ്പ് പുറത്ത്

ചെന്നൈ : വിദ്യാര്‍ത്ഥിനികളെ അനാശ്യാസ്യത്തിന് പ്രേരിപ്പിച്ച അധ്യാപികയുടെ ഓഡിയോ ക്ലിപ്പ് പുറത്ത്. സര്‍വകലാശാലയിലെ അധികൃതരുടെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങിയാല്‍ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുവാന്‍ സാധിക്കുമെന്ന് വിദ്യാര്‍ത്ഥിനികളോട് ഉപദേശം നല്‍കിയ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. വിദ്യാര്‍ത്ഥിനിയോട് മോശം രീതിയില്‍ സംസാരിച്ചതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും പുറത്തായത് തമിഴ്‌നാട് വിരുദുനഗര്‍ ജില്ലയിലെ സ്വകാര്യ ആര്‍ട്‌സ് കോളജിലെ അധ്യാപികയായ നിര്‍മ്മലാ ദേവിയാണ്.

read also: വിദ്യാര്‍ത്ഥിയുമായുള്ള ബന്ധത്തില്‍ 37 കാരിയായ അധ്യാപികയ്ക്ക് കുഞ്ഞ് ജനിച്ചു: കുഞ്ഞും ജയില്‍ ഭീഷണിയില്‍

നിര്‍മ്മലാ ദേവി കോളജിലെ ഗണിത വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. കുട്ടികളോട് ഇത്തരത്തിൽ സംസാരിക്കുന്ന അധ്യാപികയുടെ ഫോണ്‍ സംഭാഷണം പുറത്ത് വന്നതിനെ തുടര്‍ന്നാണ് നിര്‍മ്മലാ ദേവി കുടുങ്ങിയത്. മധുരൈ കാമരാജ് സര്‍വകലാശാലയിലാണ് സംഭവം നടന്നത്. കോളജിന്റെ അഫിലിയേഷന്‍ പരീക്ഷയില്‍ ഉന്നത മാര്‍ക്ക് നേടാന്‍ ആഗ്രഹമുണ്ടെങ്കില്‍ സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥന്‍മാര്‍ക്ക് രഹസ്യമായി പല കാര്യങ്ങളും ചെയ്ത് കൊടുത്താല്‍ മതിയെന്നായിരുന്നു അധ്യാപിക വിദ്യാര്‍ത്ഥിനികളോട് ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞു കൊടുത്തത്.

എന്നാല്‍ തങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്ന് കുട്ടികള്‍ അധ്യാപികയെ അറിയിച്ചു. അപ്പോൾ ഡോക്ടറേറ്റ് നേടുന്നത് വരെ ഈ അധികൃതര്‍ നടത്തി തരുമെന്നായിരുന്നു നിര്‍മ്മലാ ദേവിയുടെ അടുത്ത പ്രലോഭനം. ഏറ്റവും ഒടുവില്‍ ഈ കാര്യം മറ്റ് ആരോടും പറയുരതെന്ന് പറഞ്ഞാണ് ടീച്ചര്‍ ഫോണ്‍ സംഭാഷണം അവസാനിപ്പിക്കുന്നത്. എന്നാല്‍ ഈ ഓഡിയോ സമൂഹ മാധ്യമങ്ങള്‍ വഴി പടര്‍ന്നു.

ഇതിനെ തുടര്‍ന്നാണ് അധ്യാപികയുടെ ജോലി നഷ്ടമായത്. അതേ സമയം കുട്ടികളുടെ നല്ല ഭാവിയെ കരുതിയാണ് താന്‍ സംസാരിച്ചത്. തന്റെ സംഭാഷണം ചിലര്‍ വളച്ചൊടിച്ചതാണെന്നും നിര്‍മ്മലാ ദേവി പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button