തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരത്തില്‍ ചര്‍ച്ചയ്ക്ക് സാധ്യത. ആരോഗ്യ മന്ത്രി കെ.കെ ശൈലജ സമരക്കാരുമായി ഇന്നുതന്നെ ചര്‍ച്ച നടത്തിയേക്കും. രോഗികളെ അവതാളത്തിലാക്കി ഡോക്ടർമാർ നടത്തിവരുന്ന സമരത്തെ കര്‍ശനമായി നേരിടാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു.
സമരം നിര്‍ത്തിയാല്‍ മാത്രം ചര്‍ച്ച നടത്തിയാല്‍ മതിയെന്നായിരുന്നു നേരത്തെ ഉള്ള തീരുമാനം. സമരത്തെ നേരിടാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രിയോട് മുഖ്യമന്ത്രി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടർമാർ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ തയ്യാറാകുന്നത്.
Post Your Comments