![](/wp-content/uploads/2018/04/k-surendran.jpg)
കോഴിക്കോട്: ജമ്മു കശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് നടത്തിയ ഇന്നത്തെ ഹർത്താൽ എന്താണെന്നും എന്തിനാണെന്നും വ്യക്തമാക്കി ബി.ജെ.പി നേതാവ് കെ സുരേന്ദ്രൻ. സോഷ്യല്‍ മീഡിയയിലൂടെ ജനകീയ കൂട്ടായ്മ ആഹ്വാനം ചെയ്തത് തീവ്രവാദി ഹര്‍ത്താലെന്ന് കെ.സുരേന്ദ്രന്‍ പറയുന്നു.
read also: കാസർഗോഡും മലപ്പുറത്തും അപ്രഖ്യാപിത ഹർത്താൽ: വാഹനങ്ങൾ തടയുന്നു : കണ്ണൂരിൽ കടകൾ അടപ്പിക്കുന്നു
എസ്.ഡി.പി.ഐ പ്രവര്‍ത്തകരോടൊപ്പം ഹര്‍ത്താലില്‍ കോണ്‍ഗ്രസിലേയും സി.പി.എമ്മിലേയും മുസ്ളീം ലീഗിലേയും പ്രവര്‍ത്തകര്‍ അണിനിരന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
എന്‍.ഡി.എഫ് മതേതര പാര്‍ട്ടികളിലെല്ലാം നുഴഞ്ഞുകയറിക്കഴിഞ്ഞു എന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് എം.കെ മുനീര്‍ പറഞ്ഞിരുന്നു. എന്നാൽ അതിപ്പോൾ ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഇത് ഗുരുതരമായ സ്ഥിതിവിശേഷമാണ്. ഈ പാര്‍ട്ടികള്‍ ഇക്കാര്യം പരിശോധിക്കാന്‍ തയ്യാറാവണമെന്നും കെ.സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്
ഇന്നത്തെ തീവ്രവാദി ഹര്‍ത്താലില്‍ എസ്. ഡി. പി. ഐ പ്രവര്‍ത്തകരോടൊപ്പം പലയിടങ്ങളിലും കോണ്‍ഗ്രസ്സിലേയും സി. പി. എമ്മിലേയും മുസ്ളീം ലീഗിലേയും ഒരുവിഭാഗം പ്രവര്‍ത്തകര്‍ അണിനിരന്നു എന്നുള്ളത് ഞെട്ടിപ്പിക്കുന്നതാണ്. പാര്‍ട്ടിക്കതീതമായ മുസ്ളീം ഐക്യം എന്ന തീവ്രവാദ അജണ്ട കേരളത്തില്‍ വിജയം കാണുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ” മതേതര ” പാര്‍ട്ടികളിലെല്ലാം എന്‍. ഡി. എഫ് നുഴഞ്ഞുകയറിക്കഴിഞ്ഞു എന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് എം. കെ. മുനീര്‍ പറഞ്ഞത് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഗുരുതരമായ സ്ഥിതിവിശേഷമാണിത്. ഇക്കാര്യം പരിശോധിക്കാന്‍ ഈ പാര്‍ട്ടികള്‍ തയ്യാറാവണം. ഇന്ന് നാടിനെതിരെ തിരിയുന്നവര്‍ നാളെ സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെത്തന്നെ വാളെടുക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
Post Your Comments