വീണ്ടും കുരുക്കിൽപ്പെട്ട് ആ ർ സി സി. കഴിഞ്ഞ ദിവസം രക്താർബുദത്തിന് ചികിത്സ തേടി ആർ സി സി യിൽ എത്തിയ പെൺകുട്ടിയ്ക്ക് രക്തത്തിലൂടെ എച് ഐ വി ബാധിച്ചെന്ന് സ്ഥിതികരണം. രക്താബുര്‍ദത്തിന് ചികില്‍സ തേടി ആര്‍സിസിയിലെത്തുകയും രക്തസ്വീകരണത്തിലൂടെ എച്ച് ഐ വി ബാധിക്കുകയും ചെയ്ത ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ ഒന്‍പതുകാരി ബുധനാഴ്ചയാണ് മരിച്ചത്. കുട്ടിക്ക് എച്ച് ഐ വി സ്ഥിരീകരിച്ചതിനേത്തുടര്‍ന്ന് രക്തം നല്കിയ 48 പേരേയും വീണ്ടും വിളിച്ചു വരുത്തി പരിശോധിച്ചിരുന്നു.
ഇതിലൊരാള്‍ക്ക് എച്ച് ഐ വി സ്ഥിരീകരിച്ചിരുന്നതായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രൊജക്ട് ഡയറക്ടര്‍ ഡോ ആര്‍ രമേശിന്റേതാണ് വെളിപ്പെടുത്തല്‍. വിന്‍ഡോ പിരീഡില്‍ ആയിരുന്നതുകൊണ്ടു രോഗബാധ തിരിച്ചറിഞ്ഞില്ലെന്നാണ് ഒൗദ്യോഗിക വിശദീകരണം.
കുട്ടിക്ക് എച്ച് ഐ വി ബാധിച്ചിരുന്നുവെന്നും ഇല്ലെന്നുമുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് രോഗബാധിതന്റെ രക്തം കുട്ടിക്ക് നല്കിയിരുന്നുവെന്ന കണ്ടെത്തല്‍ പുറത്തു വരുന്നത്. രോഗബാധിതനെ ഇക്കാര്യം അറിയിച്ചുവെന്നും ബാക്കി വന്ന രക്ത ഘടകങ്ങള്‍ നശിപ്പിച്ചുവെന്നും ഡോ ആര്‍ രമേശ് പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും പ്രമുഖമായ അര്‍ബുദ ചികില്‍സാ കേന്ദ്രത്തില്‍ അടിസ്ഥാന പരിശോധനകള്‍ പോലുംനടത്താതെയാണോ രക്തം കൈമാറുന്നതെന്ന ആശങ്കയാണുയരുന്നത്.
Post Your Comments