തിരുവനന്തപുരം: തലസ്ഥാനത്ത് വീടിനുള്ളില്‍ യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. തിരുവല്ലം സ്വദേശി ജോണി (40)യുടെ മൃതദേഹമാണ് തിരുവല്ലത്തെ പാപ്പാന്ചാണിക്ക് സമീപത്തെ തുറസായ പുരയിടത്തില്‍ കണ്ടെത്തിയത്. പുലര്‍ച്ചെയാണ് മൃതദേഹം കണ്ടത്.
മൃതദേഹത്തിന്റെ ഷര്‍ട്ട് കീറിയ നിലയിലായിരുന്നു. രാവിലെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തിരുവല്ലം പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments