കോഴിക്കോട്/മലപ്പുറം/എറണാകുളം: സാമൂഹിക മാധ്യമങ്ങളിലെ ഹര്‍ത്താല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. മലപ്പുറം, കോഴിക്കോട് അടക്കം വിവിധ സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. കൂടാതെ ബസുകൾക്ക് കല്ലെറിഞ്ഞതായും റിപ്പോർട്ട് ഉണ്ട്.ദേശീയപാത അടക്കമുള്ള റോഡുകളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ സംഘം ചേരുകയും ഗതാഗതം തടസപ്പെടുത്തുകയുമായിരുന്നു.
മലപ്പുറം ജില്ലയിലെ വളാഞ്ചേരി, കുറ്റിപ്പുറം, തിരുനാവായ, തിരൂര്‍, വള്ളുമ്ബ്രം, വെട്ടിച്ചിറ, ചങ്കുവെട്ടി, കാസര്‍കോട് ജില്ലയിലെ വിദ്യാനഗര്‍ അണങ്കൂറും കോഴിക്കോട് ജില്ലയിലെ ഫറോക്ക്, വടകര, തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് എന്നിവിടങ്ങളിലും ബസുകള്‍ തടഞ്ഞു.ജനകീയ മുന്നണിയുടേതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച ഹര്‍ത്താല്‍ ആഹ്വാനത്തെ തുടര്‍ന്ന് കണ്ണൂരില്‍ സംഘര്‍ഷാവസ്ഥ. ഹര്‍ത്താലെന്ന പേരില്‍ പ്രകടനം നടത്തിയ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് നടപടി.
കണ്ണൂരില്‍ പലയിടത്തും കടകള്‍ അടഞ്ഞു കിടക്കുകയാണ്.
ചിലയിടത്തു വാഹനങ്ങള്‍ തടയുന്നുണ്ട്. എസ്ഡിപിഐ പ്രവര്‍ത്തകരും ചിലയിടത്തു വാഹനം തടയുന്നുണ്ട്. വിഷുവിനു പിറ്റേന്നു മിക്ക കടകളും അടഞ്ഞു കിടക്കുന്നതാണു ജില്ലയുടെ പല ഭാഗങ്ങളിലും പതിവെങ്കിലും ഇന്നു മറ്റു പ്രദേശങ്ങളിലും കടകള്‍ തുറന്നിട്ടില്ല. കണ്ണൂര്‍ നഗരത്തില്‍ ഹോട്ടലുകളും അടഞ്ഞു കിടക്കുകയാണ്. വാഹനങ്ങള്‍ തടഞ്ഞവരെ പൊലീസ് വിരട്ടിയോടിച്ചു. അപ്രതീക്ഷിതമായ ഹര്‍ത്താലില്‍ യാത്രക്കാര്‍ ശരിക്കും വലഞ്ഞിട്ടുണ്ട്.
കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യ വാഹനങ്ങളും കടത്തി വിടുന്നുണ്ട്. തിരൂര്‍ പൊലീസ് സ്റ്റേഷനു നേരെ കല്ലേറുണ്ടായി. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. രാവിലെ 10ഒാടെയാണ് പ്രകടനം നടത്തിയവര്‍ കല്ലെറിഞ്ഞത്. ടയര്‍ കത്തിച്ചിട്ടും ബാരിക്കേഡുകള്‍ തീര്‍ത്തും പലയിടങ്ങളിലും വാഹനങ്ങള്‍ തടയുന്നുമുണ്ട്. ഹർത്താലിനെ പിന്തുണയ്ക്കില്ലെന്നു മുസ്‌ലിം ലീഗ് വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments