Uncategorized

എയിംസ് ആശുപത്രിയില്‍ അഞ്ചു മാസത്തോളം ഡോക്ടര്‍ ആയി ആള്‍മാറാട്ടം; യുവാവ് പിടിയിൽ

ന്യൂഡൽഹി: ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ അഞ്ചു മാസത്തോളം ഡോക്ടര്‍ ആയി ആള്‍മാറാട്ടം നടത്തിയ യുവാവ് പിടിയിൽ. ബിഹാര്‍ സ്വദേശി അദ്‌നാന്‍ ഖുറം (19) ആണ് അറസ്റ്റിലായത്. രക്താര്‍ബുദം ബാധിച്ച സഹോദരിയുടെ ചികിത്സയ്ക്കായി എയിംസില്‍ എത്തിയ ഖുറം ചികിത്സ വേഗത്തിലാക്കാനാണ് ഡോക്ടറുടെ വേഷം കെട്ടിയതെന്നാണ് സൂചന. ശനിയാഴ്ച നടന്ന ഡോക്ടര്‍മാരുടെ മാരത്തണില്‍ ചില ഡോക്ടര്‍ക്കു തോന്നിയ സംശയമാണ് ഖുറമിന്റെ നാടകം പൊളിച്ചത്.

Read Also: ഈ സംഘടന ദിലീപിനെ നേരിടാൻ വേണ്ടി മാത്രമുള്ളതോ? വിമര്‍ശനവുമായി സംവിധായകന്‍

എയിംസിലെ വിവിധ വിഭാഗങ്ങളിലെ മേധാവികളുടെയും ഡോക്ടര്‍മാരുടെയും പേരുകള്‍ ഇയാള്‍ക്ക് മനഃപ്പാഠമായിരുന്നു. അതേസമയം വൈദ്യശാസ്ത്രത്തിലെ ഖുറമിന്റെ അറിവ് പോലീസിനെ പോലും അമ്പരപ്പിക്കുകയുണ്ടായി. ലാബ് കോട്ടും സ്‌റ്റെതസ്‌കോപ്പും ധരിച്ച്‌ ഏതു സമയവും ആശുപത്രിയിലെ വാര്‍ഡുകളില്‍ കൂടി കറങ്ങിനടക്കുകയായിരുന്നു ഖുറം. അന്വേഷിക്കുന്നവരോട് താന്‍ ജൂനിയര്‍ ഡോക്ടര്‍ ആണെന്നും ജൂണിയര്‍ റസിഡന്റ് ഡോക്ടര്‍ ആണെന്നും അണ്ടര്‍ഗ്രാജ്വേറ്റ് മെഡിക്കല്‍ വിദ്യാര്‍ത്ഥിയുമാണെന്നൊക്കെയാണ് ഖുറം മറുപടി നല്‍കിയിരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button