ഐശ്വര്യം തരുന്ന “അക്ഷയതൃതീയ” ഈ മാസം ഏപ്രിൽ 18 ന്. ഉത്തരേന്ത്യയിൽ വളരെ പ്രചാരത്തിലുള്ളതും, ഇപ്പോൾ മലയാളികളുടെ ഇടയിൽ പ്രചാരമേറി വരുന്നതുമായ ശുഭദിനമാണ് “അക്ഷയ ത്രിതീയ”. ഹിന്ദുക്കളും,ജൈനമതക്കാരുമാണ് മുഖ്യമായും ആഘോഷിക്കുന്നത്! വസന്തകാല ആഘോഷങ്ങളുടെ തുടർച്ച യെന്നോണമാണ് അക്ഷയ ത്രിതീയയെ ജനങ്ങൾ കാണുന്നത്.
വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാം നാൾ ആണ് അക്ഷയ ത്രിതീയ. “ഒരിക്കലും ക്ഷയിക്കാത്തത്” എന്നാണ് “അക്ഷയ”വാക്കിന്റെ അർത്ഥം! ഏപ്രിൽ,മെയ് മാസങ്ങളിലാണ് അത്യന്തംശുഭകരമായ ഈ ദിനം. വിവാഹം, ഗൃഹപ്രവേശം പോലെയുള്ള ചടങ്ങുകൾക്ക് ഏറ്റവും അനുയോജ്യമാണ്. ഇന്നേ ദിനം പിതൃതർപ്പണം,ദാനം,ഹോമം,ജപം തുടങ്ങിയവ ചെയ്യുന്നത് പുണ്യമായി കരുതുന്നു.
വേദവ്യാസ മുനി ബാലഗണപതിക്ക് ഈ ദിവസമാണ് മഹാഭാരത കഥ പറഞ്ഞു കൊടുത്തതെന്ന് കരുതപ്പെടുന്നു. പരശുരാമജയന്തിയായും ഗംഗാദേവി ഭൂമിയിലേക്ക് പതിച്ച ദിനമായും ആചരിക്കുന്നു.
അക്ഷയ ത്രിതീയയിൽ സ്വർണ്ണം വാങ്ങുന്നത് ഐശ്വര്യമാണെന്ന് വിശ്വസിക്കുന്ന ആളുകൾക്കായി കച്ചവട തന്ത്രങ്ങൾ മെനഞ്ഞ് നിരവധി ജൂവലറികളും ഓഫറുകളുടെ പെരുമഴയുമായി ഈ അവസരം മുതലെടുക്കാറുണ്ട്!
കാലില്‍ സ്വര്‍ണ്ണം ധരിക്കുന്നത് ദോഷമോ?
Post Your Comments