Latest NewsIndiaNews

വാക്കുകള്‍ എണ്ണുന്ന പേന കണ്ടുപിടിച്ച് 9 വയസുകാരന്‍

കത്വ: 9 വയസുകാരന്‍ വാക്കുകള്‍ എണ്ണുന്ന പേന കണ്ടുപിടിച്ചു. ഇത്തരമൊരു പേന കണ്ടുപിടിച്ചത് കശ്മീരിലെ ഗുരസ് താഴ്വവരയിലുള്ള മുസാഫര്‍ അഹമ്മദ് എന്ന കുട്ടിയാണ്.

ഒരു കെയ്‌സ് പേനയുടെ പുറകില്‍ ഘടിപ്പിച്ചിട്ടുണ്ട്. ആരെങ്കിലും ഈ പേന ഉപയോഗിച്ച് എഴുതാന്‍ തുടങ്ങിയാല്‍ വാക്കുകളുടെ എണ്ണം തിട്ടപ്പെടുത്താന്‍ തുടങ്ങും. പേനയില്‍ ഒരു എല്‍സിഡി മോണിറ്റർ ഘടിപ്പിച്ചിട്ടുണ്ട്. അതിൽ വാക്കുകളുടെ എണ്ണം എഴുതിക്കാണിക്കും. ഒരു മൊബൈല്‍ ഫോണിലേക്ക് മെസേജ് വഴി ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യമുണ്ടെന്ന് മുസാഫര്‍ പറഞ്ഞു.

read also: ഇതുവരെ കണ്ടുപിടിയ്ക്കാന്‍ പറ്റാത്ത ആ അജ്ഞാതര്‍ കാന്‍സറിനെ കീഴടക്കാനുള്ള ആ രഹസ്യം കൈമാറി

താന്‍ ഇത്തരമൊരു പേനയെ കുറിച്ച് ചിന്തിച്ചത് വാക്കുകളുടെ എണ്ണം നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്നാണെന്ന് മുസാഫര്‍ പറയുന്നു. ”അവസാന പരീക്ഷയില്‍ കുറച്ച് വാക്കുകള്‍ മാത്രം എഴുതിയതിനാല്‍ എനിക്ക് വളരെ കുറച്ച് മാര്‍ക്ക് മാത്രമാണ് ലഭിച്ചത്. അന്ന് തൊട്ട് ഞാന്‍ വാക്കുകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയുന്ന പേന കണ്ടുപിടിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന്” മുസാഫര്‍ കൂട്ടിച്ചേര്‍ത്തു.

പേനയുടെ ആദ്യമാതൃക രാഷ്ട്രപതി ഭവനിലെ സയന്‍സ് ആന്റ് ടെക്‌നോളജി വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണല്‍ ഇന്നോവേഷന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മുസാഫറിനെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിനന്ദിക്കുകയും ചെയ്തു.

ഈ പേന ഉപന്യാസങ്ങളോ മറ്റ് വലിയ ഉത്തരങ്ങളോ എഴുതേണ്ടി വരുന്ന സാഹചര്യങ്ങളില്‍ കുട്ടികളെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. മെയ് മുതല്‍ പേന മാര്‍ക്കറ്റില്‍ ലഭിക്കുമെന്ന് മുസാഫര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button