പല തരം ബാറ്ററികൾ ടെസ്റ്റു ചെയ്യുകയും അവയുടെ പ്രവര്‍ത്തനത്തെയും പറ്റി പഠിക്കുന്ന, കാഡക്‌സിന്റെ (Cadax) പഠനങ്ങള്‍ പറയുന്നത് മിക്കവരുടെയും ബാറ്ററി ചാജിങ് രീതി തെറ്റാണെന്നാണ്. നേരത്തെ തന്നെ ബാറ്ററി ചാര്‍ജിങ് എങ്ങനെ വേണം എന്നുള്ളതിനെപ്പറ്റിയുള്ള അഭിപ്രായം ഇല്ല.
രാത്രി മുഴുവന്‍ ഫോണും ടാബ്‌ലറ്റും ലാപ്‌ടോപ്പുമൊക്കെ ചാര്‍ജു ചെയ്യാനിടുന്നത് നല്ല രീതിയല്ല എന്നാണ് കാഡക്‌സിന്റെ കീഴിലുള്ള ബാറ്ററി യൂണിവേഴ്‌സിറ്റി നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത്. എന്നാൽ വല്ലപ്പോഴും അങ്ങനെ ചെയ്യുന്നതിൽ തെറ്റുമില്ല. പക്ഷേ, അതാണു ശീലമെങ്കില്‍ അതു മാറ്റുക തന്നെയാണ് ബാറ്ററിയുടെ ആരോഗ്യത്തിനു നല്ലത്.
ബാറ്ററികള്‍ക്ക് ഓരോ ചെറിയ ‘സിപ്പു’ നല്‍കുന്നതാണ് നല്ല ചാര്‍ജിങ്. അതായത് ഇടയ്ക്കിടയ്ക്ക് ഒരു 10 മുതല്‍ 20 ശതമാനം വരെ ചാര്‍ജു ചെയ്തുകൊണ്ടിരിക്കുന്നതാണ് ഒറ്റയടിക്കു ചാര്‍ജു ചെയ്യുന്നതിനേക്കാള്‍ ബാറ്ററിയുടെ മൊത്തം ആരോഗ്യസ്ഥിതിക്കു നല്ലത്. ബാറ്ററി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ നിരീക്ഷണമാണ് ഇത്. ഈ അഭിപ്രായം മുന്‍ ധാരണകളെ മാറ്റിമറിക്കുന്നതാണ്.
അതുപോലെ ബാറ്ററി ജീര്‍ണ്ണിക്കതാരിക്കണമെങ്കില്‍ ബാറ്ററി ഐക്കണ്‍ ചുവപ്പു നിറമായി കഴിഞ്ഞ് ഉപയോഗിക്കാതിരിക്കുക എന്നും അവര്‍ പറയുന്നു. പല ഫോണുകള്‍ക്കും 15 ശതമാനവും ടാബുകള്‍ക്ക് ഏകദേശം 10 ശതമാനവും ആണ്. എപ്പോഴും ബാറ്ററി ഏകദേശം 65 ശതമാനം മുതല്‍ 75 ശതമാനം വരെ ചാര്‍ജ് ഉണ്ടായിരിക്കുന്നതാണ് ബാറ്ററിക്ക് ആരോഗ്യകരം.
read also: ഫോണ്‍ അടുത്തുവെച്ച് ആണോ നിങ്ങൾ ഉറങ്ങുന്നത് ? എങ്കിൽ സൂക്ഷിക്കണം
ബാറ്ററി ഒരിക്കലും പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യരുതെന്നാണ് ബാറ്ററി വിദഗ്ധര്‍ പറയുന്ന മറ്റൊരു കാര്യം. പരമാവധി 95 ശതമാനം വരെയെ ചാര്‍ജ് ചെയ്യാവൂ എന്നാണ് അവര്‍ പറയുന്നത്. ഇന്നത്തെ ലിഥിയം ബാറ്ററികള്‍ 100 ശതമാനം ചാര്‍ജു ചെയ്യേണ്ട കാര്യമില്ല. അത് ആശാസ്യവുമല്ല എന്നാണ് അവര്‍ പറയുന്നത്. ഹൈ വോള്‍ട്ടേജ് ബാറ്ററികളെ ആയാസപ്പെടുത്തുമെന്നാണ് അവരുടെ കണ്ടെത്തല്‍
Post Your Comments