ഏവരും കാത്തിരുന്ന 5ജി സ്മാര്‍ട്ട് ഫോൺ വിപണിയിലെത്തിച്ച് സാംസങ്. ഗാലക്സി എസ് 10 5ജി ഫോൺ ആദ്യമായി ചിക്കാഗോയിലും മിനിയാപൊലിസിലുമാണ് എത്തുക. വെരിസോണിന്റെ 4ജി എല്‍ടിഇ നെറ്റ് വര്‍ക്കിലായിരിക്കും നിലവിൽ 5ജി സ്മാര്‍ട്ഫോണ്‍ പ്രവര്‍ത്തിക്കുക. അതോടൊപ്പം തന്നെ വെരിസോണ്‍, എടിടി, സ്പ്രിന്റ് തുടങ്ങിയ ടെലികോം സേവനദാതാക്കളുമായി സഹകരിച്ച് കൂടുതല്‍ നഗരങ്ങളില്‍ സാംസങ് 5ജി സ്മാര്‍ട്ഫോണ്‍ എത്തിക്കും.
6.7 ഇഞ്ച് ഡിസ്‌പ്ലേ, 3ഡി ക്യാമറ സെന്‍സറോടു കൂടിയ ട്രിപ്പിള്‍ റിയര്‍ ക്യാമറ, 4500 എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന സവിശേഷതകൾ. ഫോണിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അതേസമയം 5ജി ഫോണ്‍ പുറത്തിറങ്ങിയാലും 5ജി ടെലികോം നെറ്റ് വര്‍ക്കുകള്‍ എല്ലായിടത്തും ലഭ്യമാകാൻ കാലതാമസമെടുക്കും.
Post Your Comments