Latest NewsKeralaNews

സിറിയൻ വ്യോമാക്രമണത്തിൽ പ്രതികരണവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം

വാഷിംഗ്ടൺ : സിറിയയിൽ അമേരിക്ക-ബ്രിട്ടൻ-ഫ്രാൻസ് എന്നീ രാജ്യങ്ങൾ ചേർന്ന് നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ പ്രതികരണവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. ബഷർ അൽ അസദ് സർക്കാർ ജനങ്ങൾക്ക് മേൽ രാസായുധം പ്രയോഗിക്കുന്നോണ്ടോയെന്ന് അന്വേഷിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

രാസായുധം പ്രയോഗിച്ചിട്ടുണ്ടെങ്കിൽ അത് ദുഖകരമായ കാര്യമാണ്.സംഭവത്തിൽ നീതിയുക്തമായ അന്വേഷണമാണ് ഇന്ത്യ ആവശ്യപ്പെടുന്നതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെ സഹായത്തോടെ ചർച്ചയിലൂടെയും,സൗഹാർദ്ധപരമായും പ്രശ്നങ്ങൾ പരിഹരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച്ചയാണ് അമേരിക്കയും,ബ്രിട്ടനും,ഫ്രാൻസും,സംയുക്തമായി സിറിയയിൽ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ നൂ​റി​ലേ​റെ ക്രൂ​സ് മി​സൈ​ലു​ക​ൾ തൊ​ടു​ത്തു നി​ര​വ​ധി സൈ​നി​ക​താ​വ​ള​ങ്ങ​ളും ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളും ത​ക​ർ​ത്തു. ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

ഒ​രാ​ഴ്ച മുമ്പ് കി​ഴ​ക്ക​ൻ ഗൂ​ത​യി​ലെ ഡൂ​മ​യി​ൽ സി​റി​യ​ൻ ഭ​ര​ണ​കൂ​ടം രാ​സാ​യു​ധം പ്ര​യോ​ഗി​ച്ച​തി​നു​ള്ള തി​രി​ച്ച​ടി​യാ​യാ​ണ് ഈ ​ആ​ക്ര​മ​ണം. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഇ​തു തു​റ​ന്നുപ​റ​ഞ്ഞു. ഇ​തൊ​രു മു​ന്ന​റി​യി​പ്പാ​ണെ​ന്നും സി​റി​യ​ൻ പ്ര​സി​ഡ​ന്‍റ് ബ​ഷാർ അ​ൽ അ​സ​ദ് അ​തു മ​ന​സി​ലാ​ക്കി പ്ര​വ​ർ​ത്തി​ച്ചാ​ൽ ഇ​നി ആ​ക്ര​മ​ണ​മു​ണ്ടാ​കി​ല്ലെ​ന്നും ട്രം​പ് പ​റ​ഞ്ഞു. സി​റി​യ​യി​ൽ ക​ര​യു​ദ്ധ​ത്തി​നോ നീ​ണ്ട​പോ​രാ​ട്ട​ത്തി​നോ അ​മേ​രി​ക്ക ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. അ​വി​ട​ത്തെ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് (ഐ​എ​സ്) ഭീ​ക​ര​രെ തു​രു​ത്തു​ക​യാ​ണു ല​ക്ഷ്യം. അ​തു​നേ​ടി​യാ​ൽ യു​എ​സ് സേ​ന സി​റി​യ വി​ടു​മെ​ന്നു ട്രം​പ് അറിയിച്ചു. വിദഗ്ധമായി നടപ്പാക്കിയ ആക്രമണ പദ്ധതി വിജയിച്ചെന്നും ട്രംപ് ട്വീറ്റ് ചെയ്തു. സൈന്യത്തിന്‍റെ പ്രവർത്തനത്തിൽ ഏറെ അഭിമാനിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Read also:പറഞ്ഞിട്ട് അനുസരണയില്ല, പോലീസുകാരെ നന്നാക്കാന്‍ ഒടുവില്‍ സിസിടിവി ക്യാമറകള്‍

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ അ​മേ​രി​ക്ക​യും ബ്രി​ട്ട​നും ഫ്രാ​ൻ​സും ചേ​ർ​ന്നു ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ ജ​ർ​മ​നി പി​ന്തു​ണ​ച്ചു. ഡ​മാ​സ്ക​സി​നു സ​മീ​പം സൈ​നി​കാ​വ​ശ്യ​ത്തി​നു​ള്ള ര​ണ്ടു ഗ​വേ​ഷ​ണ​ശാ​ല​ക​ൾ, അ​ഞ്ചു സൈ​നി​ക താ​വ​ള​ങ്ങ​ളും ഡി​പ്പോ​ക​ളും, ഹോം​സ് ന​ഗ​ര​ത്തി​ന​ടു​ത്ത് ഒ​രു ഗ​വേ​ഷ​ണ​കേ​ന്ദ്രം എ​ന്നി​വ​യാ​ണു ല​ക്ഷ്യ​മി​ട്ട​ത്. റ​ഷ്യ​വ​ഴി മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​തി​നാ​ൽ ഇ​വി​ട​ങ്ങ​ളി​ൽ​നി​ന്നു സൈ​നി​ക​രെ​യും മ​റ്റു ജ​ന​ങ്ങ​ളെ​യും മൂ​ന്നു​ദി​വ​സം മു​ന്പേ ഒ​ഴി​പ്പി​ച്ചി​രു​ന്നു.

വ്യോമാക്രമണം നടത്തിയ സാഹചര്യത്തിൽ യുഎൻ രക്ഷാസമിതി അടിയന്തരയോഗം ഇന്നലെ ചേർന്നിരുന്നു. റഷ്യയുടെ ആവശ്യപ്രകാരമായിരുന്നു യോഗം ചേർന്നത്. ഐ​ക്യ​രാ​ഷ്ട്ര സ​ഭയുടെ ച​ട്ട​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളെ​യും കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് അ​മേ​രി​ക്ക​യും സ​ഖ്യ​ക​ക്ഷി​ക​ളും സി​റി​യ​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തെ​ന്ന് റ​ഷ്യ​​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ൻ പറഞ്ഞിരുന്നു. അ​മേ​രി​ക്ക​ൻ ന​ട​പ​ടി മു​ഴു​വ​ൻ അ​ന്താ​രാ​ഷ്ട്ര ബ​ന്ധ​ങ്ങ​ളെ​യും ത​ക​ർ​ക്കു​മെ​ന്നും പുടിൻ പ​റ​ഞ്ഞു. യു​എ​ൻ ര​ക്ഷാ​സ​മി​തി അ​ടി​യ​ന്ത​ര​യോ​ഗം വി​ളി​ക്ക​ണ​മെ​ന്നും അദ്ദേഹം ആ​വ​ശ്യ​പ്പെ​ട്ടു.

അമേരിക്കയുടെയും സഖ്യകക്ഷികളുടെയും നടപടി അന്താരാഷ്ട്ര ബന്ധങ്ങളെ ഉലയ്ക്കുന്നതാണെന്നും, സിറിയയിലെ ഡൂമയിൽ രാസായുധ ആക്രമണം നടന്നുവെന്ന അമേരിക്കൻ വാദം തെറ്റാണെന്നും പുടിൻ പ​റ​ഞ്ഞു . റഷ്യൻ സൈന്യം ഡൂമയിൽ നടത്തിയ പരിശോധനയിൽ രാസായുധാക്രമണം നടന്നതിന്റെ തെളിവൊന്നും ലഭിച്ചിട്ടില്ല. അതിനാൽ അമേരിക്കയും അവരുടെ സഖ്യകക്ഷികളും നടത്തിയ വ്യോമാക്രമണം അംഗീകരിക്കാനാകില്ലെന്നും പുടിൻ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button