Latest NewsLife StyleHealth & Fitness

ലൈംഗികതയുടെ ആദ്യാനുഭവങ്ങള്‍ പങ്കിടുന്നവരുടെ ശ്രദ്ധയ്ക്ക്

പലപ്പോഴും ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഒരു പരിഭ്രമവും ആവേശവുമൊക്കെ ഉണ്ടാവും. എന്തൊക്കെയാണെങ്കിലും ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അമിത പ്രതീക്ഷയോട് കൂടി ഒരിക്കലും സെക്‌സില്‍ ഏര്‍പ്പെടരുത്. ഇത് പലപ്പോഴും നിരാശയായിരിക്കും സമ്മാനിക്കുക.

ആദ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. അനാവശ്യമായ ഗര്‍ഭധാരണം ഒഴിവാക്കാനും ലൈംഗിക രോഗങ്ങളില്‍ നിന്നും രക്ഷ നേടാനും കോണ്ടം ഉപയോഗിക്കുന്നത് അത്യുത്തമമാണ്. പരിചയമുള്ളവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് കൂടുതല്‍ ഉത്തമം.

സാവകാശമാകണം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍. പങ്കാളിയെ 100 ശതമാനവും ലൈംഗികമായി ഉണര്‍ത്തിയതിന് ശേഷമാകണം ബന്ധപ്പെടുവാന്‍. ഇതൊന്നും ശ്രദ്ധിക്കാതെ ആദ്യ ലൈംഗികബന്ധത്തിന് തിടുക്കം കാണിച്ചാല്‍ നിരാശ മാത്രമായിരിക്കും ഫലം. ലൈംഗിക ബന്ധത്തിലുള്ള അറിവില്ലായ്മ ഒരിക്കലും മറച്ചുവയ്ക്കരുത്. അത് പങ്കാളിയോട് തുറന്നു തന്നെ പറയണം.

വിവാഹ ബന്ധത്തിന് ശേഷമുള്ള ലൈംഗികബന്ധം പലപ്പോഴും ആസ്വദിക്കുന്നവരാണ് പങ്കാളികള്‍. പോണ്‍സിനിമകളിലും മറ്റും കാണുന്ന തരത്തിലുള്ള സെക്‌സ് ആസ്വാദനം യഥാര്‍ത്ഥ ജീവിതത്തില്‍ ഉണ്ടായേക്കില്ല. ആദ്യ സെക്‌സ് പലപ്പോഴും വേദന നല്‍കുന്നതാണ്. ഇത്തരത്തില്‍ വേദന അമിതമായാല്‍ അത് പങ്കാളിയോട് തുറന്നു പറയാന്‍ ഒരിക്കലും മടി കാട്ടരുത്.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് കുളിക്കുന്നത് നല്ലതാണ്. ചെറു ചൂടു വെള്ളത്തില്‍ കുളിക്കുന്നത് ഉത്തേജനം നല്‍കുന്നതിന് പുറമെ സ്വകാര്യഭാഗങ്ങള്‍ വൃത്തിയാകാനും ഉന്മേഷം തോന്നാനും സഹായിക്കും.ബന്ധപ്പെട്ടതിന് ശേഷം കുളിക്കണോ എന്നത് നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചാണ്. എന്നാല്‍, ലൈംഗികാവയവങ്ങള്‍ ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് വൃത്തിയാക്കാന്‍ മറക്കരുത്. അണുബാധ അകറ്റാന്‍ ഇത് സഹായിക്കും. പങ്കാളി തയ്യാറാണന്നും അവള്‍ അത് ആവശ്യപ്പെടുന്നുണ്ടെന്നും ഉറപ്പു വരുത്തിയതിനു ശേഷം മാത്രം സെക്‌സില്‍ ഏര്‍പ്പെടുക, ഒരിക്കലും നിര്‍ബന്ധിക്കരുത്. പങ്കാളി സൗകര്യപ്രദമായ അവസ്ഥയില്‍ അല്ലെങ്കില്‍ ബന്ധപ്പെടല്‍ ഇരുവര്‍ക്കും ആസ്വാദ്യമാകില്ല.

ആദ്യ ലൈംഗിക ബന്ധത്തില്‍ രതിമൂര്‍ഛ ലഭിക്കാന്‍ സാധ്യത വളരെ കുറവാണ്. അത് പല ഘടകങ്ങളെ അനുസരിച്ചാണ് നില നില്ക്കുന്നത്. പങ്കാളികളിലൊരാളുടെ കഴിവു കേടായി കാണാനേ പാടില്ല. ആദ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്ക് വിനയാകുന്നത് സെക്‌സിനെ കുറിച്ചുള്ള അമിതമായ ആശങ്കയാണ്. ഇത് പലപ്പോഴും പല പ്രശ്‌നങ്ങളും സൃഷ്ടിക്കാറുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button