ന്യൂഡല്‍ഹി : ഡല്‍ഹി കാളിന്ദികുഞ്ചിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപില്‍ തീപിടിത്തം. 46 അഭയാര്‍ഥി കുടുംബങ്ങള്‍ കഴിയുന്ന ക്യാംപില്‍ പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. 15 മിനിറ്റിനുള്ളില്‍ തീ പടര്‍ന്നു. ക്യാംപ് പൂര്‍ണമായും കത്തി നശിച്ചു. ആളപായമില്ല. ക്യാംപിലെ അഭയാര്‍ഥികളുടെ ജീവിതത്തെക്കുറിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോടു നിര്‍ദേശിച്ചതിനു പിന്നാലെയാണു തീപിടിത്തമുണ്ടായത്. ബോധപൂര്‍വം ആരോ ക്യാംപിനു തീയിട്ടതാണെന്ന് അഭയാര്‍ഥികളും സന്നദ്ധ പ്രവര്‍ത്തകരും ആരോപിക്കുന്നു.
ഡല്‍ഹിയിലെ ഏക റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപാണിവിടം. 10 ഫയര്‍ഫോഴ്‌സ് വാഹനങ്ങളാണ് തീയണയ്ക്കാനെത്തിയത്. വസ്ത്രങ്ങളും രേഖകളും മറ്റുള്ളവയും കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അഭയാര്‍ഥികളെ താല്‍ക്കാലിക ക്യാംപിലേക്കു മാറ്റി.
Post Your Comments