Latest NewsKeralaNewsIndia

പോക്‌സോ നിയമത്തില്‍ വധശിക്ഷയ്ക്കു നീക്കം

വഡോര: പന്ത്രണ്ടു വയസിനു താഴെയുള്ള കുഞ്ഞുങ്ങളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ കേന്ദ്ര നീക്കം. ഇതിനായി പോക്‌സോ നിയമം ഭേഗദതി ചെയ്യുന്നതിനുള്ള ശ്രമം തുടങ്ങിയെന്ന് വനിതാ ശിശുക്ഷേമ വികസന മന്ത്രി മേനക ഗാന്ധി പറഞ്ഞു. മന്ത്രിമാര്‍ക്കും വകുപ്പുകള്‍ക്കും ക്യാബിനറ്റ് നോട്ട് അയയ്ച്ച് അഭിപ്രായം ആരാഞ്ഞ ശേഷമേ നിയമ ഭേദഗതി ശുപാര്‍ശ ചെയ്യൂ. ജീവപര്യന്തം ശിക്ഷയാണ് പോക്‌സോ നിയമപ്രകാരം പ്രതിയ്ക്കു നല്‍കുന്ന വലിയ ശിക്ഷ. 2012 ലാണ് കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് പോക്‌സോ നിയമം നടപ്പിലാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button