Latest NewsNewsIndia

മകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് സ്വന്തം അമ്മ!!

ഉദയ്പൂര്‍: രാജ്യത്തെ ഞെട്ടിച്ച ഒരു ക്വട്ടേഷന്‍ വാര്‍ത്ത കൂടി. സ്വന്തം മകനെതിരെ ക്വട്ടേഷന്‍ നല്‍കിയത് പെറ്റമ്മ. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് മകനെ കൊല്ലാന്‍ മരുമകനും സുഹൃത്തുക്കള്‍ക്കും അമ്മ ക്വട്ടേഷന്‍ നല്‍കിയത്. മോഹിത്(21) എന്ന യുവാവിനെയാണ് ക്വട്ടേഷന്‍ സംഘം ക്രൂരമായി കൊലപ്പെടുത്തിയത്. രാജസ്ഥനിലുള്ള പ്രതാപ്ഖഢ് ജില്ലയില്ലയിലെ ഛോട്ടി സാദ്രിയിലാണ് സംഭവം. സ്ഥലം വില്‍ക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കയായുരുന്നു മകന്‍. സ്ഥലം വില്‍ക്കുന്നത് മകന്‍ കര്‍ശനമായി വിലക്കിയതോടെ മകനെ വകവരുത്താന്‍ അമ്മ ഒരു ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ഈ മാസം ഏഴിനാണ് സംഭവം.

രാട്ടി തലായി എന്ന പ്രദേശത്തിനു സമീപമുള്ള ദേശീയ പാതയില്‍ നിന്നും മോഹിതിന്‌റെ മൃതദേഹം പൊലീസ് കണ്ടെടുക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് അമ്മ പ്രേംലത സുതാര്‍, സഹോദരന്‍ കിഷാന്‍, മഹാദേവ് ദക്കാദ്, ,ഗണ്‍പത് സിങ് എന്നിവരെ അറസ്റ്റു ചെയ്തു. ഇതിനു ശേഷമാണ് ക്വട്ടേഷന്‍ കഥ പുറത്തു വരുന്നത്. അച്ഛന്‍ മരിച്ചുപോയ മോഹിതിന് മാനസികമായി പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും മയക്കുമരുന്ന് ഉപയോഗിച്ച് ഇയാള്‍ അമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും പറയുന്നു. ഇതേ തുടര്‍ന്ന് പ്രേംലത താമസം മകളോടൊപ്പമാക്കി. പ്രതികളിലൊരാള്‍ക്കാണ് പ്രേലത സ്ഥലം വില്‍ക്കാന്‍ തീരുമാനിച്ചതെന്നും മോഹിത് ഇത് ശക്തമായി എതിര്‍ക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button