KeralaLatest NewsNews

വരുന്നത് പത്രസമ്മേളന പരമ്പര; പിണറായി സര്‍ക്കാര്‍

തിരുവന്തപുരം: പിണറായി മന്ത്രിസഭ രണ്ടാം വാര്‍ഷികത്തിലേക്ക് പ്രവേശിക്കുമ്‌പോള്‍ പത്രസമ്മേളന പരമ്പരയ്ക്ക് തുടക്കം കുറിയ്ക്കുവാന്‍ തീരുമാനിച്ച് മന്ത്രിസഭ. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന പ്രത്യേക പത്രസമ്മേളന പരമ്പരയാണ് ആലോചനയിലുള്ളത്. വാര്‍ഷികത്തോടനുബന്ധിച്ച് അച്ചടി ദൃശ്യമാധ്യമങ്ങളുടെ പ്രത്യേക യോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ക്കും. മെയ് മാസം തന്നെ ഇരുയോഗങ്ങളും നടത്താനാണ് തീരുമാനം. ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുന്ന തീരുമാനങ്ങള്‍ ജനങ്ങളെ പത്രസമ്മേളനം നടത്തി അറിയിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

മുഖ്യമന്ത്രിയോ അല്ലെങ്കില്‍ സീനിയറായിട്ടുള്ള മന്ത്രിയോ പത്രസമ്മേളനം നടത്തണമെന്നാണ് നിര്‍ദേശം. പക്ഷേ മുഖ്യമന്ത്രിയുടെയും ഉപദേഷ്ടാക്കളുടേയും അഭിപ്രായത്തിന് അനുസരിച്ചു മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂ. മന്ത്രി സഭ രണ്ടാം വാര്‍ഷികത്തിലേക്ക് കടക്കുന്നത് പ്രമാണിച്ച് പ്രത്യേക പത്രസമ്മേളനം നടത്തും. ഓഖി ദുരന്തമുണ്ടായപ്പോഴാണ് അവസാനമായി മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിനു ശേഷമുള്ള പത്രസമ്മേളനം നടത്തിയത്. എന്നാല്‍ എല്ലാ ബുധനാഴ്ച്ചയും നടത്തുന്ന ക്യാബിനെറ്റിനു ശേഷം മാധ്യമപ്രവര്‍ത്തകരെ കാണില്ല എന്നും തീരുമാനങ്ങള്‍ പത്രക്കുറിപ്പായി ഇറക്കുമെന്നുമായിരുന്നു ആദ്യ മന്ത്രിസഭാ യോഗത്തിനു ശേഷം അദ്ദേഹം പറഞ്ഞത്.

പിണറായിയുടെ ഓഫിസിലെ സീനിയര്‍ ഉദ്യോഗസ്ഥരാണ് പത്രസമ്മേളനം നടത്തണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത്തരം പത്രസമ്മേളനത്തിന്‌റെ ആവശ്യമില്ലെന്ന് പറയുന്നവര്‍ അദ്ദേഹത്തിന്‌റെ സ്റ്റാഫുകള്‍ക്കിടയിലുണ്ട്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കും.

മന്ത്രിസഭാ തീരുമാനങ്ങള്‍ മുഖ്യമന്ത്രി നേരിട്ടു വിശദീകരിക്കുന്ന പത്രസമ്മേളനങ്ങളുടെ എണ്ണം കൂട്ടുക. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ മുതിര്‍ന്ന മന്ത്രിമാര്‍ അറിയിക്കുക. ഇക്കാര്യങ്ങള്‍ക്ക് ചീഫ് സെക്രട്ടറിയെ നിയോഗിക്കുക എന്നീ മാര്‍ഗങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫിസ് പരിശോധിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button