ബെയ്ജിങ്: സ്വവര്‍ഗാനുരാഗം വേണ്ടെന്ന് ചൈനയിലെ പ്രമുഖ മൈക്രോബ്ലോഗിങ് സൈറ്റായ സിനാ വീബോ. സ്വവര്‍ഗാനുരാഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ നീക്കംചെയ്യുമെന്ന് വീബോ അറിയിച്ചു. സ്വവര്‍ഗാനുരാഗികൾ ഇതിനു പിന്നാലെ പ്രതിഷേധവുമായി രംഗത്തെത്തി. ശനിയാഴ്ച സാമൂഹികമാധ്യമങ്ങളില്‍ ‘ഐ ആം ഗേ’ എന്ന ഹാഷ്ടാഗിലൂടെ സ്വവര്‍ഗാനുരാഗികള്‍ പ്രചാരണം തുടങ്ങി. 17 ലക്ഷം വീബോ ഉപയോക്താക്കളാണ് ശനിയാഴ്ച ഉച്ചവരെ ഹാഷ്ടാഗ് പ്രചാരണത്തിന് പിന്തുണയുമായെത്തിയത്.
read also: സ്വവര്‍ഗാനുരാഗം പുറത്തറിഞ്ഞു ; പിന്നീട് സംഭവിച്ചത്
തങ്ങളുടെ സൈറ്റില്‍ നിന്ന് നിയമവിരുദ്ധവും അശ്ലീല ഉള്ളടക്കങ്ങളുള്ളതും അക്രമത്തെയും സ്വവര്‍ഗ ലൈംഗികതയെയും പ്രോത്സാഹിപ്പിക്കുന്നതുമായ വീഡിയോകള്‍ നീക്കം ചെയ്യുന്നതിനായുള്ള പ്രചാരണം ആരംഭിക്കുന്നതായി വെള്ളിയാഴ്ചയാണ് വീബോ പ്രസ്താവനയിറക്കിയത്. പ്രചാരണം മൂന്ന് മാസത്തോളം തുടരും. പ്രശസ്ത ജാപ്പനീസ് കാര്‍ട്ടൂണായ മാംഗയെയും അശ്ലീല ഉള്ളടക്കമുണ്ടെന്ന പേരില്‍ നീക്കം ചെയ്തിട്ടുണ്ട്.
ഇത് സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് വിരുദ്ധമായ ഉള്ളടക്കങ്ങള്‍ ഇന്റര്നൈറ്റില്നിന്ന് നീക്കം ചെയ്യാനുള്ള ചൈനീസ് സര്‍ക്കാര്‍ നടപടികളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. വീബോയ്ക്ക് 40 കോടിയിലേറെ ഉപയോക്താക്കളാണ് ഉള്ളത്.
പ്രതിഷേധക്കാരിലൊരാള്‍ സോഷ്യലിസത്തിനുകീഴില്‍ സ്വവര്‍ഗ ലൈംഗികത തെറ്റാണോയെന്ന് വീബോയില്‍ പ്രതികരിച്ചു. ചൈന സാമ്പത്തികമായും സൈനികമായും മാത്രമാണ് പുരോഗതി നേടിയിട്ടുള്ളത്. എന്നാല്‍ ആശയങ്ങളുടെ കാര്യത്തില്‍ പഴയ ഫ്യൂഡല്‍യുഗത്തിലേക്ക് തിരിച്ചുപോകുകയാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.
Post Your Comments