India

സ്വവര്‍ഗാനുരാഗം പുറത്തറിഞ്ഞു ; പിന്നീട് സംഭവിച്ചത്

മുംബൈ : സ്വവര്‍ഗാനുരാഗം പുറത്തറിഞ്ഞതോടെ യുവതി ആത്മഹത്യ ചെയ്തു. മുംബൈയിലെ ചുനാഭട്ടി പ്രദേശത്താണ് സംഭവം. സ്വവര്‍ഗാനുരാഗികളായ രോഷ്‌നി തണ്ടാല്‍, രുജുക്ത ഗവാണ്ട് എന്നിവരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതില്‍ രോഷ്‌നിയാണ് മരിച്ചത്. ബാലകാല്യ സുഹൃത്തുക്കളായ ഇരുവരും സ്വവര്‍ഗാനുരാഗികളായിരുന്നു.

വീട്ടുകാര്‍ തങ്ങളുടെ ബന്ധം അംഗീകരിക്കാതെ വന്നതോടെയാണ് ഇരുവരും ജീവനൊടുക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച മുംബൈയിലെ മറൈന്‍ െ്രെഡവില്‍ ആലിംഗനബദ്ധരായി നില്‍ക്കുന്ന ഇരുവരെയും രുജുക്തയുടെ ഒരു ബന്ധു കണ്ടിരുന്നു. ഇയാള്‍ രുജുക്തയുടെ വീട്ടില്‍ വിവരം അറിയിക്കുകയും ഇതേച്ചൊല്ലി വീട്ടില്‍ കലഹമുണ്ടാകുകയും ചെയ്തു. ഇതില്‍ മനംനൊന്താണ് യുവതികള്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചത്.

രുജുക്തയാണ് ആദ്യം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഈ വിവരമറിച്ച് രോഷ്‌നി വീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ രോഷ്‌നി മരിച്ചു. ഫിനോയില്‍ കുടിച്ച രുജുക്ത ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button