മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിവെ ഓള്‍റൗണ്ടറാണ് ഹര്‍ദ്ദിക് പാണ്ഡ്യ. ബാറ്റിംഗിലും ബൗളിംഗിലും മാത്രമല്ല ഫീല്‍ഡിംഗിലും തിളങ്ങുന്ന താരമാണ് ഹര്‍ദ്ദിക്. താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഉടമകള്‍ക്ക് ബോധിക്കുകയും അവര്‍ നിലനിര്‍ത്തുകയും ചെയ്തു. തന്നെ നിലനിര്‍ത്താനുള്ള ടീമിന്റെ തീരുമാനം വെറുതെയായില്ലെന്ന് ഓരോ മത്സരം കഴിയുമ്പോഴും തെളിയിക്കുകയാണ് താരം.
M09: MI vs DD – Glenn Maxwell Wicket https://t.co/91J0Rw9f9r
— PRINCE SINGH (@PRINCE3758458) April 14, 2018
ഇന്നലെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ നടന്ന മത്സരത്തില്‍ ഫീല്‍ഡിംഗില്‍ ഹര്‍ദ്ദിക് പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനം കണ്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകര്‍. സ്വന്തം സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യ എറിഞ്ഞ ഓവറിലായിരുന്നു ഹര്‍ദ്ദിക്കിന്റെ തകര്‍പ്പന്‍ ക്യാച്ച്. കൂറ്റനടിക്കാരന്‍ മാക്‌സ്വെല്ലിനെയാണ് പറന്ന് പിടിച്ച് പാണ്ഡ്യ പവലിയനിലേക്ക് മടക്കിയത്.
14-ാം ഓവറിലായിരുന്നു ഹര്‍ദ്ദിക് പാണ്ഡ്യ വാംഖടെ സ്റ്റേഡിയത്തെ ഞെട്ടിച്ചുകൊണ്ട് പാറിപ്പറന്നത്. ഓവറിലെ രണ്ടാം പന്ത് ക്രുണാല്‍ എറിയാനെത്തിയപ്പോള്‍ കൂറ്റനടിക്കാരന്‍ മാക്സ്വെല്ലായിരുന്നു ക്രീസില്‍. ക്രുണാലിന്റെ പന്ത് ലോംഗ് ഓണിന് മുകളിലൂടെ സിക്‌സര്‍ പറത്താനുള്ള മാക്സ്വെല്ലിന്റെ ശ്രമം പിഴച്ചു. ഓടിയെത്തിയ ഹര്‍ദ്ദിക് പാണ്ഡ്യ തകര്‍പ്പന്‍ ഡൈവിംഗ് ക്യാച്ചിിലൂടെ മാക്സിയെ പറഞ്ഞയയ്ക്കുകയായിരുന്നു. പാണ്ഡ്യയുടെ ക്യാച്ച് കണ്ട് സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യയ്ക്ക് പോലും വിശ്വസിക്കാനായില്ല എന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
മത്സരത്തില്‍ ഗൗതം ഗംഭീര്‍ നയിക്കുന്ന ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ മുംബൈ ഇന്ത്യന്‍സ് തോല്‍വി ഏറ്റു വാങ്ങിയിരുന്നു. ടോസ് നേടിയ ഡല്‍ഹി മുംബൈയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. 20 ഒവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് മുംബൈ അടിച്ചെടുത്തു.
ഓപ്പണര്‍മാര്‍ സ്വപ്‌നതുല്യ തുടക്കമാണ് മുംബൈക്ക് നല്‍കിയത്. യാദവ് അര്‍ധശതകം നേടി. 32 പന്തില്‍ 53 റണ്‍സാണ് താരം നേടിയത്. ലുവീസ് 28 പന്തില്‍ 48 റണ്‍സ് നേടി. വണ്‍ഡൗണായി ക്രീസിലെത്തിയ ഇഷാന്‍ കിഷനും തകര്‍ത്തടിച്ചു. 23 പന്തില്‍ 44 റണ്‍സ് നേടി. രോഹിത്(18) പതിവുപോലെ തിളങ്ങാതെ മടങ്ങി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ജയത്തിലെത്തി. അവസാന പന്തിലായിരുന്നു ജയം. ഓപ്പണറായ ജേസണ്‍ റോയിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഡല്‍ഹിക്ക് വിജയം സമ്മാനിച്ചത്. താരം പുറത്താകാതെ 53 പന്തില്‍ 91 റണ്‍ നേടി. നായകന്‍ ഗംഭീര്‍ 15 റണ്‍സിന് പുറത്തായി. പിന്നാലെ എത്തിയ റഷഭ് പന്ത് 25 പന്തില്‍ 47 റണ്‍ നേടി. മാക്‌സ്വെല്‍ 13 റണ്‍സിന് പുറത്തായപ്പോള്‍ ശ്രേയസ് ഐയ്യര്‍ 27 റണ്‍ നേടി പുറത്താകാതെ നിന്നു.
Post Your Comments