ന്യൂഡൽഹി: സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളുടെ നടുക്കത്തിൽ നിന്ന് രാജ്യത്തിന് മുക്തി നേടാൻ ആകുന്നില്ല. കത്വ, ഉന്നാവോ പീഡനങ്ങൾക്ക് പിന്നാലെ ഡൽഹിയിൽ 19കാരിയെ 10 ദിവസം തടവിലാക്കി ക്രൂരമായി പീഡിപ്പിച്ചു. പീഡനത്തിനിരയായ കൗമാരക്കാരിയാണ് പോലീസിൽ പരാതി നൽകിയത്. കൗമാരക്കാരിയുടെ പരാതിയുടെ അടിസ്ഥനത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണെന്നാണ് വിവരം.
ALSO READ:യു.പി. ക്രൂരപീഡനങ്ങയുടെ മണ്ണ് : ഗർഭിണിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി
ഏപ്രിൽ ഒൻപതിനാണ് പ്രതിയായ കുലദ്വീപിന്റെ പിടിയിൽ നിന്ന് പെൺകുട്ടി രക്ഷപ്പെട്ടത്. അന്ന് തന്നെ പെൺകുട്ടി പോലീസിൽ പരാതിപ്പെട്ടിരുന്നു. പ്രതിയും ആക്രമണത്തിനിരയായ പെൺകുട്ടിയും അയൽവാസികളാണ്. ഇരുവരും തമ്മിൽ ഒരു വർഷത്തെ പരിചയമുണ്ട്. അതേസമയം പെൺകുട്ടിയെ കാണാതായി10 ദിവസം കഴിഞ്ഞിട്ടും പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതിപ്പെട്ടിരുന്നില്ല.
Post Your Comments