Alpam Karunaykku VendiLatest NewsNews

32 വര്‍ഷമായി ചലനമറ്റ ശരീരവുമായി ജീവിക്കുന്ന മുന്‍ പ്രവാസി മലയാളി സഹായം തേടുന്നു

കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി വൈദ്യുതി വിഭാഗത്തിൽ ഉപരി വിജ്ഞാനവുമായി ഗള്‍ഫ് എന്ന സ്വപ്നവുമായി 1982 ലാണ് രവി കടല്‍ കടക്കുന്നത്. എന്നാല്‍ നിര്‍ഭാഗ്യം രാവിലെ തേടിയെത്തിയത് ഒരു അപകടത്തിന്റെ രൂപത്തിലായിരുന്നു. 1985 ല്‍, 27 ാമത്തെ വയസില്‍ സുഷുമ്നാ നാഡിയ്ക്കേറ്റ പരിക്കുമായി, സമ്പാദ്യം ഒന്നുമില്ലാതെ, ശരീരം അനക്കാന്‍ പോലുമാകാതെ നാട്ടില്‍ തിരിച്ചെത്തുകയായിരുന്നു. അന്ന് മുതല്‍ ഇന്നുവരെ 32 വര്‍ഷമായി മറ്റുള്ളവരുടെ സഹായത്തോടെ ചലനമറ്റ ശരീരവുമായി നരകിച്ചു ജീവിക്കുകയാണ്.

കമ്പനി നഷ്ടപരിഹാരമായി രവിക്ക് നല്‍കിയ ചെറിയ തുക കൊണ്ട് അഞ്ചുവര്‍ഷത്തോളം ചികിത്സ നടത്തിയെങ്കിലും പ്രയോജനമില്ലാതെ നിര്‍ത്തുകയായിരുന്നു. 5 വര്‍ഷത്തിന് ശേഷം രവിയുടെ എല്ലാ പരാധീനതകളും അറിഞ്ഞ് വിവാഹത്തിനു തയ്യാറായിവന്ന ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചെങ്കിലും 11 വർഷത്തിനു ശേഷം അവര്‍ രവിയെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത് പോകുകയായിരുന്നു.

ദത്തെടുത്ത് വളര്‍ത്തി വലുതാക്കിയ 26 കാരനായ മകനും അവന്റെ ഭാര്യയോടും ഒപ്പമാണ് രവിയുടെ ഇപ്പോഴത്തെ താമസം. 8,000 രൂപ വരുമാനമുള്ള മകനും നഴ്സിംഗ് പഠിക്കുന്ന മകന്റെ ഭാര്യക്കും 24 മണിക്കൂറും പരിചരണം ആവശ്യമുള്ള രവിയെ പരിചരിക്കാനുള്ള പണമോ സമയമോ ലഭിക്കാറില്ല. അതിനാല്‍ ഒരു ഹോം നഴ്സിന്റെ സഹായത്തോടെയാണ് ഓരോ ദിവസവും തള്ളി നീക്കുന്നത്.

ചലനമറ്റ് കിടപ്പിലായതിനാല്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം, ആസ്തമ, ബെഡ് സോര്‍സ്, കിഡ്നി, മൂത്ര ചൂട് കൊടുക തുടങ്ങിയ നിരവധി രോഗങ്ങളും രാവിലെ അലട്ടുന്നുണ്ട്. ഒപ്പം ചികിത്സാ-ഭക്ഷണ ചെലവുകളും, വൈദ്യുതി ചാര്‍ജ്ജ്, ഹോം നഴ്സിന്റെ ശമ്പളം മുതലായവയും വഹിക്കാന്‍ കഴിയാതെ ഉഴലുകയാണ് രവി ഇന്ന്. ബന്ധുക്കളുടെയും സന്മനസ്സുള്ളവരുടെയും സഹായത്തോടെയാണ് ഇത്രയും കാലം പിടിച്ചു നിന്നത്. എന്നാല്‍ 32 വര്‍ഷമായി തുടരുന്ന സഹായം തുടരാനാകാതെ അവരും തളര്‍ന്നുകഴിഞ്ഞതായി രവി പറയുന്നു. തന്റെ തുടര്‍ ചികിത്സയ്ക്കും ചെലവുകള്‍ക്കുമായി സുമനസുകളില്‍ നിന്ന് സഹായം തേടുകയാണ് രവി. അതിലുപരിയായി മാസംതോറും ഒരു നിശ്ചിത തുക സഹായം നൽകിയാലും അനുഗ്രഹമായിരിക്കുമെന്നും രവി പറയുന്നു.

രവിയുടെ വിലാസവും ബാങ്ക് അക്കൗണ്ട്‌ വിവരങ്ങളും

RAVI PUTTAT,
ALAYI HOUSE,
MORIKKARA POST,C
ALICUT, KERALA, INDIA.
PIN. 673611.
PHONE : MOB:9048856218
E-MAIL : rivicgee@yahoo.com

RAVI.P,
A/C NO.10560100100891
THE FEDERAL BANK LTD,
CHEROOTY RD. KOZHIKODE.673030.
KERALA,INDIA.
IFSC : FDRL0001056

shortlink

Related Articles

Post Your Comments

Related Articles


Back to top button