ദുബായ്•ദുബായിയുടെ ഫ്ലാഗ്ഷിപ് വിമാനക്കമ്പനിയായ എമിറേറ്റ്സ് സൗജന്യ ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്യുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് അത്ര അപരിചിതമല്ല. പലപ്പോഴും കമ്പനിയുടെ പേരില്‍ തട്ടിപ്പുകാര്‍ രംഗത്തിറങ്ങാറുണ്ട്. ഏറ്റവും പുതുതായി, കമ്പനിയുടെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗാമായി സൗജന്യ ടിക്കറ്റുകള്‍ നല്‍കുന്നുവെന്ന് അവകാശപ്പെട്ടാണ് രംഗത്തെത്തിയിരിക്കുന്നത്.
എന്നാല്‍ ഇത് തട്ടിപ്പ് ആണെന്ന് എമിറേറ്റ്സ് വ്യക്തമാക്കി. “എമിറേറ്റ്സിന്റെ ജന്മദിനത്തില് ഒരു സൗജന്യ ടിക്കറ്റ് നല്‍കുന്നതായി പറയുന്ന പോസ്റ്റുകള്‍ പ്രചരിക്കുന്നതായി ഞങ്ങള്‍ മനസിലാക്കുന്നു. ഇത് ഒരു ഔദ്യോഗിക മത്സരമല്ല. മുന്‍ കരുതല്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. യഥാര്‍ത്ഥ മത്സരങ്ങള്‍ ബ്ലൂ ടിക്ക് മാര്‍ക്കുള്ള ഞങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ മാത്രമേ പോസ്റ്റ് ചെയ്യാറുള്ളൂ”- എമിറേറ്റ്സ് ട്വിറ്ററില്‍ വ്യക്തമാക്കി.
ഈ വര്‍ഷമാദ്യവും എമിറേറ്റ്സിന്റെ പേരില്‍ സൗജന്യ ടിക്കറ്റ് വാഗ്ദാനം ചെയ്ത് കൊണ്ട് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ രംഗത്തെത്തിയിരുന്നു. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.
We are aware that there are posts circulating regarding a ticket giveaway for Emirates’ birthday. This is not an official competition and we advise caution. Genuine competitions are only hosted on our official social media accounts, marked with a blue tick.
— Emirates Airline (@emirates) April 14, 2018
Post Your Comments