KeralaLatest NewsNewsIndia

പൊലീസിലെ ക്രിമിനലുകൾക്ക് ആശ്വസിക്കാം: അന്വേഷണം ഇനി ജില്ലാതലങ്ങളിൽ

തിരുവനന്തപുരം: ക്രിമിനൽ പൊലീസുകാർക്ക് എന്തുകൊണ്ടും ഇത് നല്ല കാലമാണ്. പൊലീസിലെ ക്രിമിനൽ വൽക്കരണം കൃത്യമായി നിരീക്ഷിച്ച് നടപടി വേണമെന്ന ഹൈക്കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിലായിരുന്നു നാലു എഡിജിപിമാർ അംഗങ്ങളായി സംസ്ഥാനതല സമിതി ഉണ്ടാക്കിയത്. എന്നാൽ. എന്നാൽ സമിതിയിൽ നിന്നും പൊലീസിന് അനുകൂലമായ തീരുമാനങ്ങളാണ് പുറത്തുവരുന്നത്.

ക്രിമിനൽ കേസുകളിൽ പ്രതികളായ പൊലീസുകാരുടെ അച്ചടക്ക നടപടി പുനപരിശോധിക്കാനുള്ള എഡിജിപിതല തീരുമാനം സംസ്ഥാന സമിതി പൊളിച്ചടുക്കി.സിവിൽ പൊലീസ് മുതൽ സിഐ വരെയുളളവരുടെ അച്ചടക്ക നടപടി ഇനി മുതൽ ജില്ലാതല സമിതികള്‍ പരിശോധിച്ചാൽ മതിയെന്ന് ഡിജിപി ഉത്തരവിറക്കി.

ALSO READ:വരാപ്പുഴ കസ്റ്റഡി മരണം; ക്രൈം ബ്രാഞ്ച് ഇന്ന് അന്വേഷണം തുടങ്ങും : പോലീസ് പ്രതിക്കൂട്ടിൽ

ക്രിമിനൽകേസിൽ പ്രതികളായ പൊലീസുകാർക്കെതിരായ അന്വേഷണ പുരോഗതി പരിശോധിച്ച് സസ്‌പെൻഷനും അച്ചടക്ക നടപടികളും പിൻവലിക്കണമോ വേണ്ടയോ എന്നതിൽ സമിതിയാണ് തീരുമാനം എടുത്തിരുന്നത്. എന്നാലിപ്പോൾ സിവിൽ പൊലീസുകാർ മുതൽ സിഐവരെ ക്രിമിനൽ കേസിൽ പ്രതികളായായവരുടെ അച്ചടക്ക നടപടി പുനപരിശോധിക്കാനുളള അധികാരം ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള സമിതിക്ക് നൽകി.

826 പൊലീസുകാരാണ് ക്രമിനൽ കേസിൽ പ്രതികളായിട്ടുള്ളത്. ജില്ലാ തല സമിതികളിൽ സ്വാധീനം ചെലുത്തി ക്രിമിനൽ കേസിലെ പ്രതികളായ പൊലീസുകാർ വീണ്ടും എളുപ്പത്തിൽ സർവ്വീസിൽ തിരിച്ചെത്താനിടയുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഡിവൈഎസ്പി റാങ്കിനു മുകളിലുള്ള ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്ക നടപടിമാത്രമാകും ഇനി എഡിജിപിതല സമിതി പരിശോധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button