വിഷുവിന് ചില സ്‌പെഷ്യല്‍ വിഭവങ്ങള്‍ ഉണ്ടാക്കുക പതിവാണ്. മാമ്പഴത്തോടുള്ള മലയാളിയുടെ കൊതി ഒരിക്കലും അവസാനിക്കുന്നതല്ല. അതുകൊണ്ടുതന്നെ മാമ്പഴ പുളിശ്ശേരിയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഏതൊരു പ്രധാനദിവസവും മായാളിയുടെ തീൻമേശയിൽ മാമ്പഴ പുളിശ്ശേരി ഉണ്ടാകും.എങ്ങനെയാണ് മാമ്പഴ പുളിശ്ശേരി ഉണ്ടാക്കുന്നതെന്ന് നോക്കാം.വിഷുവിന് ചില സ്‌പെഷ്യല്‍ വിഭവങ്ങള്‍ ഉണ്ടാക്കുക പതിവാണ്. മാമ്പഴത്തോടുള്ള മലയാളിയുടെ കൊതി ഒരിക്കലും അവസാനിക്കുന്നതല്ല. അതുകൊണ്ടുതന്നെ മാമ്പഴ പുളിശ്ശേരിയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഏതൊരു പ്രധാനദിവസവും മായാളിയുടെ തീൻമേശയിൽ മാമ്പഴ പുളിശ്ശേരി ഉണ്ടാകും.എങ്ങനെയാണ് മാമ്പഴ പുളിശ്ശേരി ഉണ്ടാക്കുന്നതെന്ന് നോക്കാം.
ചേരുവകള്‍
പഴുത്ത മാങ്ങ – 5 എണ്ണം
മോര് – അരലിറ്റര്‍
തേങ്ങ ചിരകിയത് – ഒരു മുറി
മുളക് പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – 1/2 ടീസ്പൂണ്‍
ജീരകം – 1/2 ടീസ്പൂണ്‍
കടുക് – 1/2 ടീസ്പൂണ്‍
കറിവേപ്പില – നാല്തണ്ട്
ഉലുവ – 1/2 ടീസ്പൂണ്
വറ്റല്‍ മുളക് 4 എണ്ണം
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അഞ്ച് പഴുത്ത നാടന്‍ മാങ്ങ മുറിച്ച ശേഷം കല്‍ചട്ടിയില്‍ വെള്ളമൊഴിച്ച് അടുപ്പില്‍ വയ്ക്കുക . മൂന്ന് കറിവേപ്പിന്‍ തണ്ടുകള്‍ തണ്ടോടു കൂടിയും , 1/2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും , 1 ടീസ്പൂണ്‍ മുളക്‌പൊടിയും, ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അടച്ച് വെച്ച് അത് വേവിക്കുക. വെന്ത് കഴിഞ്ഞാല്‍ അതിലേയ്ക്ക് അരലിറ്റര്‍ മോര് ഒഴിക്കുക. മോര് പിരിയാതെ ശ്രദ്ധിക്കണം. മോര് പതഞ്ഞ് വരുമ്പോള്‍ തേങ്ങയും , ജീരകവും ചേര്‍ത്തരച്ച അരപ്പ് അതിലേയ്ക്ക് ചേര്‍ക്കുക. തവി കൊണ്ട് ഇളക്കി കൊണ്ടിരിക്കുന്നത് മോര് പിരിഞ്ഞ് പോകാന്‍ കാരണമാകുമെന്നാണ് പറയുന്നത് . അതിനാല്‍ പുളിശ്ശേരി പതഞ്ഞ് വരുമ്പോള്‍ ഇളക്കിയാല്‍ മതി. ഇനി കടുക് താളിക്കുകയും കൂടി ചെയ്താല്‍ നമ്മുടെ പുളിശ്ശേരി റെഡി.ഒരു നുള്ള് ഉലുവ, കടുക്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് കടുക് താളിക്കുക.
Post Your Comments