കോഴിക്കോട്: ട്രെയിൻയാത്രക്കാർക്ക് റിസർവേഷൻ ഇല്ലാത്ത ടിക്കറ്റുകൾ എടുക്കാനുള്ള മൊബൈൽ ആപ്ലിക്കേഷൻ ഇന്നുമുതൽ പ്രാബല്യത്തിൽ. തിരുവനന്തപുരം റെയിൽവേ ഡിവിഷനുകീഴിലെ 18 തിരഞ്ഞെടുത്ത സ്റ്റേഷനുകളിലാണ് ആദ്യം സേവനം ലഭിക്കുക. അണ്റിസര്വ്ഡ് ടിക്കറ്റിങ് സിസ്റ്റം (യു.ടി.എസ് ഓണ്‍ മൊബൈല്‍) എന്നാണ് ആപ്പിന്റെ പേര്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ സ്റ്റോർ, വിൻഡോസ് എന്നിവയിൽനിന്ന് ആപ് ഡൗൺലോഡ് ചെയ്യാം. റെയില്‍വേയുടെ ആര് വാലറ്റിലേക്ക് നെറ്റ്ബാങ്കിങ്ങിലൂടെയും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചും പണം അടയ്ക്കാം.
യാത്രാടിക്കറ്റ്, സീസൺ ടിക്കറ്റ്, പ്ലാറ്റ്ഫോം ടിക്കറ്റ് എന്നിവ കൗണ്ടറുകളിലെ ക്യൂവിൽ നിൽക്കാതെ ആപ്ലിക്കേഷൻ വഴി സ്വന്തമാക്കാം. പേപ്പർ രഹിത ടിക്കറ്റ് എന്നതാണ് യു.ടി.എസിന്റെ സവിശേഷത. ടിക്കറ്റിന്റെ രൂപം മൊബൈൽ ഫോണിൽ ലഭ്യമാകും. പരിശോധകനെത്തുബോൾ ഇത് കാണിച്ചാൽ മതിയാകും. യാത്ര ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പാണ് ഇത്തരം ടിക്കറ്റ് ലഭിക്കുക.
Read also:സ്വകാര്യ ബസുകളുടെ നിറം ; കോടതിയുടെ തീരുമാനം ഇങ്ങനെ
മൊബൈൽ നമ്പർ ആപ് വഴിയോ ഓൺലൈൻ വഴിയോ (www.utsonmobile.indianrail.gov.in) ) രജിസ്റ്റർ ചെയ്യണം. ഇത് പൂർത്തിയാകുമ്പോൾ നാലക്ക മൊബൈൽ പിൻ നമ്പർ ലഭിക്കും. ഇത് ഉപയോഗിച്ച് ലോഗ് ഇൻ ചെയ്യാം.രജിസ്ട്രേഷൻ കഴിയുബോൾ ആപ്പിൽ ആർ വാലറ്റ് നിലവിൽവരും. ഇതിൽ പണം അടയ്ക്കണം . ലോഗിൻ ഐഡിയായി മൊബൈൽ നമ്പറും പാസ്വേഡായി നേരത്തേ ലഭിച്ച നാലക്ക പിൻ നമ്പറും നൽകണം. ഫോണിന്റെ
ചാർജ് തീരുകയോ സ്വിച്ച് ഓഫ് ആകുകയോ ചെയ്താൽ നമ്പർ ഉപയോഗിച്ച് യാത്രക്കാരൻ ടിക്കറ്റ് എടുത്തിട്ടുണ്ടോ എന്ന് പരിശോധകന് കണ്ടെത്താൻ കഴിയും.
ഇൗ ടിക്കറ്റ് മറ്റ് ഫോണുകളിലേക്ക് കൈമാറ്റം ചെയ്യാൻ കഴിയില്ല. ഒരുതവണ നാലുപേര്‍ക്കുവരെ ടിക്കറ്റ് ബുക്ക് ചെയ്യാം. സ്റ്റേഷനകത്തും ട്രെയിനുകളിലും ആപ് പ്രവർത്തിക്കില്ല. ജിയോ ഫെൻസിങ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ദൂരപരിധി നിർണയിക്കുന്നത്. സ്റ്റേഷന് 25 മീറ്റർ ചുറ്റളവിൽ ആപ് പ്രവർത്തിക്കില്ല. എന്നാൽ, പുറത്ത് അഞ്ചുകിലോമീറ്റർ ചുറ്റളവിൽ ടിക്കറ്റ് എടുക്കാനാവും.
Post Your Comments