നമ്മുടെ ശരീരത്തിലെ മാലിന്യത്തെ പിന്തള്ളുന്നതിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന ഒന്നാണ് മൂത്രം. ഒരു വ്യക്തിയുടെ ഭക്ഷണം അല്ലെങ്കിൽ വെള്ളത്തിന്റെ ഉപയോഗത്തെ ആസ്‌പദമാക്കി മൂത്രത്തിന്റെ ഗന്ധത്തിൽ വ്യത്യസം വരാറുണ്ട്. ശക്തമായ മത്സ്യത്തിന്റെ ഗന്ധം മൂത്രത്തിനുണ്ടാകുന്നത് കടുത്ത ആരോഗ്യപ്രശ്നത്തിന്റെ ആദ്യ അടയാളമാണെന്നാണ് ആരോഗ്യവിദഗ്ദർ വ്യക്തമാക്കുന്നത്.
ട്രൈമേതൈലമിന്യൂറിയ (Trimethylaminuria ) എന്നറിയപ്പെടുന്ന അസുഖമാണിത്. ഇത് ഉണ്ടാകുന്നവർക്ക് മൂത്രത്തിന് മാത്രമല്ല, ശരീരം മുഴുവൻ മൽസ്യ ഗന്ധമുണ്ടാകും. പലപ്പോഴും ജനിതക തകരാറിലൂടെയാണ് ഈ അസുഖം ബാധിക്കുക. മൂത്രനാളിയിൽ അമിതമായി ബാക്ടീരിയ വളരുമ്പോഴാണ് മൂത്രത്തിന് മത്സ്യത്തിന്റെ ഗന്ധം ഉണ്ടാകുന്നത്. മൂത്രനാളിയുടെ സ്ഥായിയായ നാശത്തിനുവരെ ഇത് കാരണമാകാറുണ്ട്. യോനിയിലുണ്ടാകുന്ന ചില ഗുരുതര അണുബാധയുടെ ഫലമായും മൂത്രത്തിന്റെ ഗന്ധം മാറാം. യോനിയിൽ പുകച്ചിൽ, ലൈംഗികബന്ധത്തിലെ വേദന തുടങ്ങിയ ചെറിയ ലക്ഷണങ്ങളാണ് തുടക്കത്തിൽ പ്രകടമാകുന്നത്.
കിഡ്‌നിയിലെ പ്രശ്‌നങ്ങളും ഈ അസുഖത്തിന് കാരണമാകാറുണ്ട്. നട്ടെല്ലിന് മുകളിലായി വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ കിഡ്‌നി പ്രശ്‌നത്തിലാണ് എന്നത് തന്നെയാണ് സൂചിപ്പിക്കുന്നത്. ചര്‍മ്മ പ്രശ്‌നങ്ങളും കിഡ്‌നിയെ പ്രശ്‌നത്തിലാണ് എന്ന സൂചന നൽകാറുണ്ട്. രക്തത്തിലെ മാലിന്യങ്ങളെ പുറന്തള്ളാനുള്ള കിഡ്‌നിയുടെ ശേഷം ഇല്ലാതാവുന്നതിന്റെ ഫലമായി രക്തം ദുഷിച്ച രക്തമായി മാറുകയും ഇത് ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. കൈകാലുകളിലും മുഖത്തും നീര് കാണപ്പെടുന്നുണ്ടെങ്കിലും സൂക്ഷിക്കേണ്ടതാണ്. ശ്വാസോച്ഛ്വാസ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നതും കിഡ്‌നിയുടെ പ്രശ്‌നങ്ങളെ സൂചിപ്പിക്കുന്നു.
Post Your Comments