കൊല്ലം ; അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി ശേഷം സ്വയം കുത്തിപ്പരുക്കേൽപ്പിച്ചു. കൊട്ടാരക്കര െപരുങ്കുളത്ത് നെടുമ്പറമ്പ് ചെറുകോട്ട് മഠത്തിൽ ശാന്താദേവി അന്തർജനമാണു (68) മരിച്ചത്. മകൻ അശോക് കുമാറിനെ പോലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ സ്വയം കുത്തിപ്പരുക്കേൽപ്പിച്ചു. ഉടൻ തന്നെ ഇയാളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. രാവിലെ പ്രകോപനമില്ലാതെ അമ്മയെ മകൻ ആക്രമിക്കുകയായിരുന്നു. പ്രതിക്കു മാനസിക പ്രശ്നങ്ങളുണ്ടെന്നും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് പറഞ്ഞു. പ്രമുഖ ജ്യോതിഷ പണ്ഡിതൻ തഴവ എസ്.എൻ. പോറ്റിയുടെ ഭാര്യയാണു കൊല്ലപ്പെട്ട ശാന്താദേവി.
Also read ; ബസ് ഓടിക്കുന്നതിനിടെഹൃദയാഘാതം ; ഡ്രൈവർക്ക് ദാരുണാന്ത്യം
Post Your Comments