ഭോപ്പാൽ: ഫോൺ ഉപയോഗിക്കുന്നതിന് പിതാവ് വഴക്ക് പറഞ്ഞതിന്റെ പേരിൽ പതിനേഴുകാരി ആത്മഹത്യ ചെയ്‌തു. എക്സലൻസ് കോളേജിലെ ബി.കോം വിദ്യാർത്ഥിനിയായ കൃതിക ഖട്ടാർക്കർ ആണ് പിതാവ് വഴക്ക് പറഞ്ഞതിന്റെ പേരിൽ തൂങ്ങിമരിച്ചത്. പെൺകുട്ടി തുടർച്ചയായി ഫോൺ ഉപയോഗിക്കുന്നത് കണ്ട പിതാവ് ഫോൺ പിടിച്ചെടുക്കുകയും ശകാരിക്കുകയുമായിരുന്നു.
Read Also: വീണ്ടും ജെ.എൻ.യു അധ്യാപകനെതിരെ ലൈംഗികാരോപണം
തുടർന്ന് ഉച്ചഭക്ഷണം കഴിച്ച ശേഷം പിതാവ് പുറത്തേക്ക് പോകുകയും അമ്മ അയൽവീട്ടിലേക്ക് പോകുകയും ചെയ്‌തു. തിരിച്ചെത്തിയ ശേഷം പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് നിന്നും പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഞാൻ പോകുകയാണെന്നും മാപ്പ് നൽകണമെന്നുമാണ് പെൺകുട്ടി കുറിപ്പിൽ എഴുതിയിരുന്നത്.
Post Your Comments