ഷാര്‍ജ: എമിറേറ്റ് സ്വദേശികളല്ലാത്തവരുടെ ശമ്പളത്തില്‍ വര്‍ധനവ് പ്രഖ്യാപിച്ച് ഷാര്‍ജ ഭരണാധികാരി. ഈ വര്‍ഷം ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് 10 ശതമാനം ശമ്പള വര്‍ധനവ് നിലവില്‍ വരുന്നത്. ഷാര്‍ജ സുപ്രീം കൗണ്‍സില്‍ അംഗവും ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഡോ.ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖസിമി പുറത്തുവിട്ട വീഡിയോയിലാണ് ഇതു വ്യക്തമാക്കിയത്. ഷാര്‍ജ ഗവണ്മന്റ് സര്‍വീസില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ശമ്പളം 2018 തുടക്കം മുതല്‍ വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നതായും അദ്ദേഹം വീഡിയോയിലൂടെ അറിയിച്ചു.
എമിറേറ്റ് സ്വദേശികളായ തൊഴിലാളികളുടെ ശമ്പള വര്‍ധനവിനുള്ള നിര്‍ദ്ദേശങ്ങളും അദ്ദേഹം നേരത്തെ നല്‍കിയിരുന്നു. എന്നാല്‍ എമിറേറ്റ്സ് സ്വദേശികളല്ലാത്ത തൊഴിലാളികളുടെ വിശ്വാസ്യതയിലുള്ള മികവിനെ അഭിനന്ദിച്ചുകൊണ്ടാണ് അവര്‍ക്ക് ശമ്പള വര്‍ധനവ് നടപ്പിലാക്കുവാന്‍ ഷാര്‍ജ ഭരണാധികാരി തീരുമാനിച്ചത്. ജനുവരി ഒന്നു മുതല്‍ ഏകദേശം 600 മില്യണ്‍ ദിര്‍ഹത്തിന്റെ ശമ്പളവര്‍ധനവാണ് എമേറ്റ്സിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വിഭാഗത്തിലുള്ളവര്‍ എമിറേറ്റ് സ്വദേശിയാണെങ്കില്‍ മാത്രമാണ് വര്‍ധന ബാധകമാവുക.
Post Your Comments