കൊഴുപ്പ് കൂടാനായി വിലകുറഞ്ഞ പാല്‍പ്പൊടി, സോപ്പ് പൗഡര്‍, ഇന്‍ഡസ്ട്രിയല്‍ സ്റ്റാര്‍ച്ച് എന്നിവ പാലിൽ ചേർക്കാറുണ്ട്. ചൂടാക്കുമ്പോള്‍ മഞ്ഞനിറം വരുന്നതും നേരിയ കയ്പ്പ് രുചിയുള്ളതും മായം ചേർന്ന പാൽ കണ്ടെത്താൻ സഹായിക്കും. അഞ്ച് എം.എല്‍ പാലില്‍ ഏതാനും തുള്ളി അയഡിന്‍ ലായനി ചേര്‍ക്കുക. നീലനിറം ഉണ്ടാവുകയാണെങ്കില്‍ പാലില്‍ അന്നജം ചേര്‍ത്തുവെന്ന് ഉറപ്പിക്കാം.
Read Also: മുട്ടുവേദനയ്ക്ക് ഇനി വീട്ടിൽ നിന്ന് നിമിഷ നേരം കൊണ്ട് പരിഹാരം കാണാം
പത്ത് എം.എല്‍ പാലില്‍ അതേ അളവില്‍ വെള്ളം ചേര്‍ത്ത് കുലുക്കി പാലിലെ മായം കണ്ടുപിടിക്കാവുന്നതാണ്. കൂടുതൽ പതയുണ്ടെങ്കിൽ സോപ്പുപൊടി ചേർത്തിട്ടുണ്ടെന്ന് മനസ്സിലാക്കാം. വിരലുകള്‍ക്കിടയില്‍വെച്ച് ഉരച്ചുനോക്കിയാല്‍ സോപ്പിന്‍െറ വഴുവഴുപ്പും കണ്ടുപിടിക്കാവുന്നതാണ്. വെള്ളം ചേർത്തിട്ടുണ്ടോ എന്ന് മനസിലാക്കാനായി ഒരു തുള്ളി പാല്‍ ചരിഞ്ഞ പ്രതലത്തില്‍ ഒഴിക്കണം . പാൽ ശുദ്ധമാണെങ്കിൽ താഴേക്ക് സാവധാനം ഒഴുകുകയും വെള്ളവര കാണുകയും ചെയ്യും. വെള്ളം ചേർന്നിട്ടുണ്ടെങ്കിൽ വേഗത്തിൽ ഒഴുകുകയും വെള്ളവര ഉണ്ടാകുകയുമില്ല.
Post Your Comments