Latest NewsKeralaNews

പൊലീസിന് താക്കീത് നല്‍കി മുഖ്യമന്ത്രി

police -insurance

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസുകാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. സേനയ്ക്ക് ചില പൊലീസുകാര്‍ നാണക്കേടുണ്ടാക്കുന്നു. മാത്രമല്ല ഇവര്‍ പൗരന്മാരുടെ അവകാശത്തിന് മേലെ കുതിര കയറുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസുകാരെ മര്യാദ പഠിപ്പിക്കാനാണ് സിസിടിവി കാമറകളെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്ഥാപിച്ച സിസിടിവി ക്യാമറ സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

read also: ദേശീയ പാത; വേണ്ടത്ര നഷ്ടപരിഹാരം നല്‍കി ഭൂമി എറ്റെടുക്കുമെന്ന് പിണറായി

പൊലീസിന് നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ തടസമില്ല. എന്നാല്‍ ചെയ്യാന്‍ പാടില്ലാത്തത് ചെയ്താല്‍ കൊലക്കുറ്റത്തിന് വരെ പൊലീസുകാര്‍ക്കെതിരെ കേസെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ലോക്കപ്പുകള്‍ ഉള്ള എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കാന്‍ ഡിജിപിയുടെ ഉത്തരവിറങ്ങിയിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ നടപടി വേണമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. സിസിടിവി 471 സ്റ്റേഷനുകളിലാണ് സ്ഥാപിക്കുന്നത്. കാമറ സ്ഥാപിച്ച ശേഷം പണത്തിനായി ബില്ലുകൾ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ എസ്പിക്ക് കൈമാറണമെന്നും ബെഹ്‌റ പറഞ്ഞു.

citu member police attack

shortlink

Related Articles

Post Your Comments

Related Articles


Back to top button