Latest NewsNewsIndia

രാജ്യത്ത് നടക്കുന്ന ബലാല്‍സംഗങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് വ്യക്തമാക്കി സ്മൃതി ഇറാനി

ന്യൂഡൽഹി: ഉന്നാവ, കത്വ പീഡനങ്ങളില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാജ്യത്ത് നടക്കുന്ന ബലാല്‍സംഗങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും നിയമവും സര്‍ക്കാറും ഭരണഘടനാനുസൃതമായ നടപടി സ്വീകരിക്കുമെന്നും സ്‌മൃതി ഇറാനി വ്യക്തമാക്കി. പ്രമുഖ വാർത്താമാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. വിഷയത്തെ രാഷ്ട്രീയവല്‍കരിക്കാന്‍ ആഗ്രഹിക്കുന്ന ചില ആളുകളുണ്ട്. ഇരയെ അപമാനിക്കുന്നത് അവസാനിപ്പിക്കണം എന്നാണ് ഒരു സ്ത്രീയെന്ന നിലയില്‍ എനിക്ക് അപേക്ഷിക്കാനുള്ളതെന്നും അവർ പറയുകയുണ്ടായി.

Read Also: പൊലീസിന് താക്കീത് നല്‍കി മുഖ്യമന്ത്രി

ബലാത്സംഗ കേസില്‍ ആരോപണവിധേയനായ ഗായത്രി പ്രജാപതിയെ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി സ്ഥാനാര്‍ഥിയായി മത്സരിപ്പിച്ചപ്പോൾ കോൺഗ്രസ് അതിനെ പിന്തുണച്ചതിനെതിരെയും സ്‌മൃതി ഇറാനി വിമർശനം ഉന്നയിക്കുകയുണ്ടായി. പ്രജാപതിക്കുവേണ്ടി വോട്ട് ചോദിച്ചവരാണ് ഇന്ന് പ്രതിഷേധിക്കുന്നതെന്നും സത്യം ജനങ്ങൾക്ക് അറിയാമെന്നും അവർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button