Latest NewsKeralaNewsIndia

അഡ്വൈസര്‍ കമ്മിറ്റി യോഗത്തിലും തീരുമാനമായില്ല: നഴ്‌സുമാര്‍ സമരത്തിലേക്ക്

കൊച്ചി: നഴ്‌സുമാരുടെയും സ്വകാര്യ ആശുപത്രി ജീവനക്കാരുടെയും വേതന പരിഷ്‌കരണം സംബന്ധിച്ച്‌ മിനിമം വേജസ് അഡ്വൈസര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായില്ല. അതേസമയം നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപിച്ച്‌ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്.

also read:നഴ്‌സുമാരുടെ സമരം: ആശുപത്രി ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ് കൃത്യമായ മീറ്റിങ്ങുകള്‍ നടത്താതെ ശമ്പളപരിഷ്‌കരണ തീരുമാനം വൈകിപ്പിക്കാനുള്ള ശ്രമം നടത്തുകയാണെന്നും നിലവില്‍ മാനേജ്‌മെന്റുകള്‍ക്ക് ഡിമാന്‍ഡ് നോട്ടീസും സര്‍ക്കാരിന് പണിമുടക്ക് നോട്ടീസും നല്‍കിയിട്ടുണ്ടെന്നും ഐ.എന്‍.എ വ്യക്തമാക്കി. സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്ബള പരിഷ്‌കരണത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും ഇതിന് വിരുദ്ധമായ നിലപാടാണ് മിനിമം വേജസ് അഡ്വൈസറി ബോര്‍ഡില്‍ നിന്ന് ഉണ്ടാവുന്നതെങ്കില്‍ മേയ് 12 മുതല്‍ സമരവുമായി മുന്നോട്ട് പോകുമെന്നും ഐ.എന്‍.എ അറിയിച്ചു.

സുപ്രീംകോടതി നിര്‍ദേശ പ്രകാരമുള്ള ശമ്പളം നേടിക്കൊണ്ട് മാത്രമേ ഐ.എന്‍.എ. സമരം അവസാനിപ്പിക്കുകയുള്ളുവെന്നും ഇക്കാര്യം സംബന്ധിച്ച്‌ മുഖ്യമന്ത്രിക്കും ലേബര്‍ കമ്മിഷണര്‍ക്കും തൊഴില്‍ വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയതായും ഐ.എന്‍.എ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button