വിഷു ദിനം പുലരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സംസ്ഥാന തൊട്ടാകെ കൃഷ്ണ വിഗ്രഹങ്ങളുടെ വിപണി തകൃതിയായി നടക്കുകയാണ്. എന്നാൽ മലയാളികൾക്കായി കൃഷ്ണ വിഗ്രഹങ്ങൾ ഒരുക്കുന്ന രാജസ്ഥാൻ സ്വദേശികളെയാണ് ഇനി നാം പരിചയപ്പെടാൻ പോകുന്നത്. തൃശൂർ നെല്ലായിയിൽ തുച്ഛമായ വിലയ്ക്കാണ് ഇവരുടെ വിഗ്രഹ വിൽപന.
മലയാളികൾക്ക് കണി കാണാൻ കൃഷ്ണന്മാർ അണിഞ്ഞ് ഒരുങ്ങി നിൽക്കുകയാണ് പല വർണ്ണങ്ങളിൽ. മലയാളികൾക്കായി ഈ കൃഷ്ണന്മാരെ ഒരുക്കിയിരിക്കുന്നത് നാല് രാജസ്ഥാൻ സ്വദേശികളും. 15 വർഷങ്ങൾക്ക് മുൻപാണ് ഓം പ്രകാശും സംഘവും കേരളത്തിലെത്തിയത്. അന്ന് മുതൽ വീട് വാടകയ്ക്ക് എടുത്ത് കൃഷ്ണ വിഗ്രഹ നിർമാണത്തിൽ സജീവം. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഈ വിഷുക്കാലത്ത് 5000 ഓളം കൃഷ്ണ വിഗ്രഹങ്ങളാണ് ഇവർ നിർമ്മിച്ചത്
മറ്റ് ഇടങ്ങളിൽ വില കൂട്ടിയുള്ള വിഗ്രഹ വിൽപ്പന നടക്കുമ്പോൾ ഇവിടെ തുച്ഛമായ വിലയ്ക്കാണ് വിഗ്രഹങ്ങൾ വിൽക്കുന്നത്. 100 രൂപ മുതലുള്ള വിഗ്രഹങ്ങൾ ലഭ്യമാണ്. അതിനാൽ തന്നെ നിരവധി പേരാണ് കൃഷ്ണ വിഗ്രഹങ്ങൾ വാങ്ങാൻ ഇവിടേക്ക് എത്തുന്നത്.
Post Your Comments