Latest NewsNewsIndia

ദളിതനെ തോളിലേറ്റി ക്ഷേത്രത്തിനുള്ളിലെത്തിച്ച് പൂജാരി

ഹൈദരാബാദ്: ഹൈന്ദവ പുരോഹിതൻ ദളിത് ഭക്തനെ അമ്പലത്തിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ചയാണ് പഴയ ചട്ടക്കൂടുകൾ ഒക്കെ ഭേദിച്ച് ദളിതനെ തോളിലേറ്റി പൂജാരി ക്ഷേത്രത്തിനുള്ളിലെത്തിച്ചത്. ഹൈദരാബാദിലാണ് സംഭവം നടന്നത്. ജാതി മത ഭേദമെന്നെ എല്ലാവരെയും ഒരുപോലെ കാണുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു നീക്കം അദ്ദേഹം നടത്തിയത്.

read also: ദേവിയെ സാരിക്കു പകരം ചുരിദാര്‍ അണിയിച്ചു; ആയിരം വര്‍ഷത്തിലേറെ പഴക്കമുള്ള അമ്പലത്തില്‍ പൂജാരിമാര്‍ ചെയ്തതിങ്ങനെ

60 വയസ്സ് പ്രായമുള്ള രംഗാചാരൻ എന്ന പൂജാരിയാണ് ആദിത്യ പരസ്രി എന്ന ദളിത് യുവാവിനെ തോളിലേറ്റി അമ്പലത്തിൽ പ്രവേശിപ്പിച്ചത്. ചടങ്ങ് നടക്കുന്ന സമയം വൈദിക ഗാനം, ദിവ്യസംഗീതം എന്നവ മുഴങ്ങുണ്ടായിരുന്നു. ഹൈദരാബാദിലെ ജിയാഗുഡയിലെ പ്രശസ്തമായ ശ്രീ രംഗനാഥ ക്ഷേത്രത്തിലാണ് ഈ പരിപാലനമായ ചടങ്ങ് നടന്നത്.

2,700 വർഷം പഴക്കമുള്ള ആചാരമാണ് ഇതോടെ തകർക്കപെടുന്നത്. പണ്ട് കാലത്ത് ഉന്നതകുലരെയാണ് ദളിതർ തോളിലേറ്റിയിരുന്നത്. ജനങ്ങളുടെ തുല്യത പ്രചരിപ്പിക്കുന്നതിനാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്. ജനങ്ങൾ തുല്യരാണെന്ന് പ്രചരിപ്പിച്ചിരുന്ന വൈശാഖി സന്യാസി രാമചന്ദ്രന്റെ 1000-ാം ജന്മവാർഷികം ആഘോഷിക്കാൻ ആഗ്രഹിക്കുന്നുവെന്നും രംഗാചാരൻ പറഞ്ഞു.

മുനിവാഹന സേവ എന്നാണ് ഈ ആചാരത്തെ അറിയപ്പെടുന്നത്. തമിഴ് നാട്ടിലാണ് ഇത് ആദ്യം നടത്തിയിരുന്നത്. ശ്രീരംഗത്തെ ശ്രീ രംഗനാഥ ക്ഷേത്രത്തിൽ വച്ച് വൈഷ്ണവ പുരോഹിതൻ ലോക് സങ്കര പാണർ യുവാവിനെ തോളിലേറ്റിയാണ് ഈ ആചാരത്തിനു തുടക്കം കുറിച്ചത്.

ഇത്തരത്തിൽ തോളിലേറിയ പാണർ യുവാവ് പിന്നീട് രംഗനാഥന്റെ കടുത്ത വിശ്വാസി ആയെന്നും ഇതേത്തുടർന്ന് അദ്ദേഹം പേര് മാറ്റി തിരുപ്പൻ അൽവാർ എന്ന് ആക്കുകയും ചെയ്തു.

പാവപ്പെട്ട വിഭാഗങ്ങൾക്ക് സംരക്ഷണം നൽകാൻ ഭരണഘടനാ ഭേദഗതിയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിരവധി നിയമങ്ങളും നമ്മുടെ രാജ്യത്ത് കൊണ്ടുവന്നെങ്കിലും ഇതുവരെ അത് പ്രയോഗികമായിട്ടില്ലെന്ന് രംഗാചാരൻ പറയുന്നു. ഇതിൽ താൻ അതീവ ദുഖിതനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാത്രമല്ല ദളിതർക്ക് ക്ഷേത്രാചാരങ്ങൾ പഠിച്ച് പൂജ ചെയ്യുന്നതിന് വേണ്ടി വൈദിക ആചാരങ്ങളിൽ പരിശീലനം നൽകാനും രംഗരാജൻ ഉപദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button