ജംഷഡ്പൂര്‍: പീഡനത്തെ എതിർത്ത ബന്ധുവായ അഞ്ച് വയസുകാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു. ഏപ്രിൽ 4നായിരുന്നു സംഭവം. ആളില്ലാത്ത കെട്ടിടത്തിൽ കുട്ടിയുമായി എത്തിയ ഇയാൾ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇത് കുട്ടി എതിർത്തതോടെ ഇയാൾ കത്തികൊണ്ട് കുട്ടിയുടെ കഴുത്ത് അറുത്തു. ശേഷം മൃതശരീരം അവിടുത്തെ കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ചു.
ശേഷം വീട്ടിൽ തിരിച്ചെത്തിയ ഇയാളോട് ബന്ധുക്കൾ കുട്ടിയെ കാണാനില്ലെന്ന വിവരം പറഞ്ഞു. ബന്ധുക്കൾക്കൊപ്പം കുട്ടിയെ തിരക്കാണ് ഇയാളും കൂടിയിരുന്നു. ഇയാളോടൊപ്പം കുട്ടിയെ കണ്ടതായി നാട്ടുകാരിൽ ഒരാൾ പറഞ്ഞതോടെയാണ് പ്രതി കുടുങ്ങിയത്. പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ ആദ്യം 19കാരനായ പ്രതി കുറ്റം എതിർത്തെങ്കിലും, കുട്ടിയുടെ മൃതശരീരം കണ്ടെത്തിയതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.
Post Your Comments