Latest NewsNewsIndiaSports

ഇരുപത്തിയൊന്നാം മെഡലുമായി ഇന്ത്യയ്ക്ക് ചരിത്ര നേട്ടം !!

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഇന്ന് സുവര്‍ണ ദിനം. നാല് സ്വര്‍ണമാണ് ഇന്ത്യ ഇന്ന് നേടിയത്. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയിലൂടെ ഇന്ത്യ നേടിയത് ഇരുപത്തൊന്നാം സ്വര്‍ണമാണ്. ഗുസ്‌തിയിൽ രണ്ട് സ്വർണം നേടിയ ഇന്ത്യ ഷൂട്ടിംഗിലും സ്വര്‍ണം നേടിയിരുന്നു.

ബോക്‌സിംഗില്‍ 48 കിലോ വിഭാഗത്തില്‍ മേരി കോമും, പുരുഷന്‍മാരുടെ 52 കിലോഗ്രാമില്‍ ഗൗരവ് സോളങ്കിയുമാണ് ഇന്ത്യക്ക് തങ്കപ്പതക്കം സമ്മാനിച്ചത്. ഷൂട്ടിംഗില്‍ 50 മീറ്റര്‍ റൈഫിള്‍ വിഭാഗത്തില്‍ സഞ്ജീവ് രാജ്പുടും സ്വര്‍ണം നേടി. 5 തവണ ലോക ചാമ്പ്യനായ മേരികോം നോര്‍ത്ത് അയര്‍ലാന്‍ഡ് താരം ക്രിസ്റ്റീന ഒക്കുഹാരയെ തോൽപ്പിച്ചാണ് നേട്ടം സ്വന്തമാക്കിയത്. അതേസമയം പുരുഷന്‍മാരുടെ 49 കിലോ വിഭാഗത്തില്‍ അമിത് പങ്കല്‍ വെള്ളി നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button