Latest NewsKeralaNewsIndia

ഡോക്ടറുടെ വീട്ടിലെ പരിശോധനാ സ്ഥലത്തെ ശുചിമുറിയിൽ പൂർണ വളർച്ചയെത്തിയ പെൺകുട്ടിയുടെ ജഡം കണ്ടെത്തി

തച്ചനാട്ടുകര: സ്വകാര്യ ഡോക്ടറുടെ വീട്ടിലെ പരിശോധന മുറിയോടു ചേർന്ന ശുചിമുറിയിൽ പൂർണ വളർച്ചയെത്തിയ പെൺകുട്ടിയുടെ ജഡം കണ്ടെത്തി. കരിങ്കല്ലത്താണി ചോലയിൽ ഡോ.അബ്ദുൽ റഹ്മാൻ, ഭാര്യ ‍ഡോ. ഹസീന റഹ്മാൻ എന്നിവർ താമസിക്കുന്ന വീട്ടിലെ പരിശോധന മുറിയോടു ചേർന്ന് രോഗികൾക്ക് ഉപയോഗിക്കാനുള്ള ശുചിമുറിയുടെ ക്ലോസറ്റിലാണ് പൂർണ വളർച്ചയെത്തിയ പെൺകുട്ടിയുടെ ജഡം കണ്ടെത്തിയത്.

also read:ഓടയില്‍ അജ്ഞാതന്റെ അഴുകിയ ജഡം കണ്ടെത്തി

കഴിഞ്ഞ ദിവസം ശുചിമുറി വൃത്തിയാക്കുന്നതിനിടെ ജോലിക്കാരിയാണ് ക്ളോസറ്റ് അടഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്. തുടന്ന് ഡോക്ടറോട് വിവരം അറിയിച്ചു. ഡോക്ടർ അടുത്ത വീട്ടിൽ ജോലിയെടുത്തിരുന്ന പ്ലംബർമാരെ വിളിച്ചു വരുത്തി. പ്ലംബർ പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ തല ഭാഗം ക്ലോസറ്റിൽ കണ്ടത്
തുടന്ന് ഡോക്ടർ പോലീസിൽ വിവരമറിയിച്ചു.

തുടന്ന് പോലീസ് സ്ഥലത്തെത്തി കുഞ്ഞിന്റെ മൃതശരീരം പുറത്തെടുത്തു. തുടർന്ന് മഞ്ചേരി ഗവ. ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

shortlink

Post Your Comments


Back to top button