ആലുവ: ഓടയില്‍ പഴക്കമാര്‍ന്ന ജഡം കണ്ടെത്തി. ആരാണെന്ന് വ്യക്തമല്ല. കൈയിലേയും കാലിലേയും തൊലി അടര്‍ന്നനിലയിലാണ് ജഡം. ആലുവ മാര്‍ക്കറ്റിന് മുന്‍വശത്തെ ഓടയിലാണ് സംഭവം. മാര്‍ക്കറ്റിന് മുന്‍വശം ദേശീയപാതയുടെ സമാന്തര റോഡിനോട് ചേര്‍ന്നുള്ള ഓടയില്‍ മേല്‍പ്പാലത്തിനടിയിലെ വഴിവാണിഭക്കാരിലൊരാളാണ് മൃതദേഹം കണ്ടത്.
മെറൂണ്‍ കളര്‍ ഷര്‍ട്ടും മുണ്ടുമാണ് വേഷം. കറുത്ത നിറമാണ്. ഏകദേശം 50 വയസോളം പ്രായം തോന്നിക്കും. മേല്‍പ്പാലത്തിനടിയില്‍ കിടന്നുറങ്ങുമ്പോള്‍ ഓടയിലേക്ക് വീണതാകാമെന്ന് സംശയിക്കുന്നു. എന്നാല്‍ മുട്ടോളം മാത്രം വെള്ളമുള്ള കാനയില്‍ അഴുകിയ മൃതദേഹം കണ്ടത് ദുരൂഹത ഉയര്‍ത്തിയിട്ടുണ്ട്.
രാത്രി കിടന്നുറങ്ങിയപ്പോള്‍ വീണതാണെങ്കില്‍ മൃതദേഹം അഴുകുന്നതിന് മുമ്പേ കാണേണ്ടതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാത്രമല്ല, മൃതദേഹം വെള്ളത്തിന് മുകളില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു.
Post Your Comments