കേരളീയര്‍ പുതുവര്‍ഷാരംഭത്തില്‍ കണി കാണുന്ന പൂക്കളായതിനാലാണ് കണിക്കൊന്ന എന്ന പേര് വന്നത്. 12-15 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന വൃക്ഷമാണ് കണിക്കൊന്ന. 60 സെന്റീമീറ്റര്‍ വരെ നീളത്തിലുള്ള തണ്ടുകളില്‍ നാലു മുതല്‍ എട്ടുവരെ ഗണങ്ങളായി കാണുന്ന ഇലകള്‍ക്ക് 3 ഇഞ്ചുവരെ വലിപ്പമുണ്ടാകും.
കുലയായി താഴേക്കു തൂങ്ങിക്കിടക്കുന്ന മഞ്ഞ പൂക്കളാണ് കണിക്കൊന്നയെ ആകര്‍ഷകമാക്കുന്നത്. പൂക്കളുടെ ഈ ഘടനകൊണ്ടാണ് ഇന്ത്യന്‍ ലബര്‍നം എന്ന ഇംഗ്ലീഷ് പേരു ലഭിച്ചത്. ഫെബ്രുവരി മുതല്‍ മൂന്ന് നാലു മാസങ്ങളാണ് കണിക്കൊന്നകളുടെ പൂക്കാലം. മറ്റു കാലങ്ങളിലും ഭാഗികമായി പൂക്കാറുണ്ട്. പൂങ്കുലക്ക് 50 സെ.മീ. നീളം ഉണ്ടാവുന്നു. ഏറ്റവും ആദ്യമുള്ള പൂക്കള്‍ ആദ്യം വിരിയുന്നു.
പയറുപോലെ മെലിഞ്ഞു നീണ്ടതാണ് കണിക്കൊന്നയുടെ കായ്കള്‍.30-60 സെ.മീ. നീളമുണ്ടാവും. ഇളംകായ്ക്ക് പച്ചനിറവും മൂത്തുകഴിഞ്ഞാല്‍ കാപ്പി നിറവുമാണ്. ഇതിനുള്ളിലെ പശപ്പില്‍ തവിട്ടു നിറത്തില്‍ പയറുമണികള് പോലെ വിത്തുകള്‍ കാണും. ഇവയ്ക്ക് ചെറുമധുരവുമുണ്ട്.
Post Your Comments