കൊച്ചി: തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച സഹനടനുള്ള ദേശീയ അവാർഡ് ലഭിച്ചതിൽ പ്രതികരണവുമായി ഫഹദ് ഫാസിൽ. തനിക്ക് ദേശീയ പുരസ്കാരം ലഭിക്കുമെന്നു പ്രതീഷിച്ചിരുന്നില്ല. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയ്ക്ക് അവാര്‍ഡ് ലഭിക്കുമെന്നു പ്രതീക്ഷയുണ്ടായിരുന്നു. ചിത്രത്തിലെ അഭിനയത്തിനു മികച്ച സഹനടനുള്ള അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ട്. മലയാളത്തിലായതു കൊണ്ടാണ് ഇത്രയും നല്ല സിനിമ ചെയ്യാന്‍ സാധിച്ചത്. പലപ്പോഴും സിനിമ പൂർത്തിയാകുമ്പോഴാണ് തനിക്ക് ചിത്രം പൂർണമായി മനസിലാകുന്നതെന്നും അദ്ദേഹം പുരസ്കാര പ്രഖ്യാപനത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു.
Also read ;ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം; മലയാളത്തിനു അഭിമാന നിമിഷം
Post Your Comments