Latest NewsIndiaNews

ഉന്നാവോ ബലാത്സംഗ കേസ്, എംഎല്‍എ കസ്റ്റഡിയില്‍

ആഗ്ര: ഉന്നാവോ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് എംഎല്‍എയെ കസ്റ്റഡിയില്‍ എടുത്തു. അര്‍ധരാത്രിയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് എംഎല്‍എയെ കസ്റ്റഡിയില്‍ എടുത്തത്.. ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സങ്കാറാണ് പിടിയിലായത്. സിബിഐയാണ് സങ്കാറിനെ കസ്റ്റഡിയില്‍ എഠുത്തത്.

also read: ആസിഫ കൂട്ടബലാത്സംഗം; സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത ക്രൂരതയെന്ന് രാഹുൽ ഗാന്ധി

16കാരിയെ ബലാത്സംഗം ചെയ്തു എന്നാണ് എംഎല്‍എയ്ക്ക് എതിരെയുള്ള ആരോപണം. തുടര്‍ന്ന് പരാതി നല്‍കാനെത്തിയ കുട്ടിയുടെ പിതാവ് പപ്പു സിംഗിനെ എം.എല്‍.എയുടെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. എന്നാല്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഇയാളെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് കലശലായ വയറ് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button