യുഎഇ: ദുബായില്‍ എത്തുന്നവര്‍ക്ക് ഇനി ഭക്ഷണം സ്‌കാന്‍ ചെയ്ത് കഴിക്കാം. വിനോദ സഞ്ചാര ഇടങ്ങളിലും മറ്റും ഭക്ഷണം സ്‌കാന്‍ ചെയ്ത് ഉഭഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. ഭക്ഷ്യസുരക്ഷ ലക്ഷ്യമിട്ടുകൊണ്ടുള്ള പരിപാടിക്ക് അടുത്തവര്‍ഷം തുടക്കം കുറിക്കും. കഴിഞ്ഞ നവംബറില്‍ ദുബായി മുനിസിപ്പാലിറ്റി ഭക്ഷണം നിരീക്ഷിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരുന്നു. ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുക ഭക്ഷണ വിവരം ഉറപ്പാക്കുക എന്നിവയ്ക്കായാണിത്.
വെബ്‌സൈറ്റിലും ആപ്ലിക്കേഷനിലും ഇത് വര്‍ക്ക് ചെയ്യും. ഇതിന്റെ ചില ഫീച്ചറുകള്‍ ലൈവായി ഉപയോക്താക്കള്‍ക്ക് അടുത്ത വര്‍ഷത്തോടെ കാണാനാവുമെന്നും പറയപ്പെടുന്നു. ഓരോരുത്തര്‍ക്കും പറ്റുന്ന ഹോട്ടലുകള്‍ ആപ്പിലൂടെ കാട്ടിത്തരും.
also read; ദുബായില്‍ ഒരു മില്യണ്‍ ഡോളറിന്റെ ഭാഗ്യ കടാക്ഷം തൃശൂരിലെ ബാല്യകാല സുഹൃത്തുക്കള്‍ക്ക്
ജീീലൈയോടെ സ്മാര്‍ട് പ്ലാറ്റ്‌ഫോമിന്റെ ഉപയോഗം സ്‌കൂളുകള്‍ക്കും ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. കുട്ടികളുടെ ഭക്ഷണ രീതി നിരീക്ഷിക്കാനും അവര്‍ക്കായി വ്യത്യസ്ത മീല്‍ പ്ലാനുകള്‍ അവതരിപ്പിക്കാനും സ്‌കൂളുകള്‍ക്കാകും.
2020ഓടെ രാജ്യത്തെ എല്ലാ പ്രമുഖ ഇടങ്ങളിലും സിസ്റ്റം തയ്യാറാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ദുബായ്. ദുബായിലെ ഇന്റര്‍നാഷണല്‍ ഗവണ്‍മെന്റ്‌സ് അച്ചീവ്‌മെന്റ്‌സില്‍ ഇത് പ്രദര്‍ശിപ്പിച്ചിരുന്നു. മുന്നെ സെര്‍ച്ച് ചെയ്തിരിക്കുന്ന പരിഗണിച്ചാണ് ഓരോരുത്തര്‍ക്കുമുള്ള സജക്ഷന്‍സ് ആപ്പില്‍ കാണിക്കുക. വരും വര്‍ഷത്തോടെ ഇത് നടപ്പിലാകും.
Post Your Comments