ന്യൂഡൽഹി: 2018 ലെ കോമൺവെൽത്ത് ഗെയിംസിൽ മികവ് തെളിയിച്ച് അനീഷ് ഭൻവാല. ഇതോടെ ഇന്ത്യക്ക് പതിനാറാം സ്വർണം ലഭിച്ചു. ഷൂട്ടിംഗ് റെയ്ഞ്ചിൽ നിന്നായിരുന്നു ഇന്നത്തെ മെഡൽ നേട്ടങ്ങളെല്ലാം. രണ്ട് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യയുടെ നേട്ടം.
പുരുഷന്മാരുടെ 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റളിൽ ഇന്ത്യയുടെ അനീഷ് ഭൻവാല ഗെയിംസ് റെക്കോഡോടെ സ്വർണം നേടി. ഗെയിംസ് റെക്കോഡിന് പുറമെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രവും ഹരിയാനയിൽ നിന്നുള്ള 15കാരന് സ്വന്തം.
നേരത്തെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിൽ ഇന്ത്യയുടെ തേജസ്വിനി സാവന്ത് സ്വർണം നേടിയിരുന്നു. ഇതേ ഇനത്തിൽ ഇന്ത്യയുടെ തന്നെ അഞ്ജും മൗദ്ഗിൽ വെള്ളിയും നേടി.
Post Your Comments