കൊച്ചി. കത്തോലിക്കാ സഭയ്ക്കും സൈബര്‍ അക്രമണത്തില്‍ നിന്നും രക്ഷയില്ല. കെസിബിസി വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. വിശുദ്ധരുടെ വിവരങ്ങള്‍ ചേര്‍ത്തിരിക്കുന്ന വെബ്‌പേജിലാണ് സഭയുമായി ബന്ധമില്ലാത്ത ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. വിശുദ്ധ അഅല്‍ഫോന്‍സാമ്മയുടെ ചിത്രത്തിന്‌റെ സ്ഥാനത്ത് മറ്റൊരു ചിത്രമാണ് കാണുന്നത്. വിശുദ്ധരുടെ പേരുകളുടെ പട്ടികയില്‍ മിഷാല്‍ എന്ന പേരും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് കെസിബിസി ഡപ്യുട്ടി സെക്രട്ടറി ജനറല്‍ വര്‍ഗീസ് വള്ളിക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു. വെബ്‌സൈറ്റിന്‌റെ സാങ്കേതികപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടെന്നും ഉടന്‍ നടപടികളെടുക്കുമെന്നും സഭാ അധികൃതര്‍ വ്യക്തമാക്കി.
Post Your Comments