ന്യൂഡല്‍ഹി: കടം വാങ്ങിയ പണം തിരികെ ചോദിച്ച 32കാരിയെ സുഹൃത്ത് ചെയ്തത് കണ്ട് നാട്ടുകാര്‍ ഞെട്ടി.നീതു ശര്‍മ്മ എന്ന യുവതിയെ സുഹൃത്തായ അന്‍വര്‍ പണം തിരികെ നല്കാതിരിക്കാന് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. വ്യാഴാഴ്ച സരിത വിഹാറിലാണ് സംഭവം. പരിക്കേറ്റ നീതുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ നീതുവിന്റെ സുഹൃത്ത് അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തു. 12 തവണയാണ് ഇയാള്‍ നീതുവിനെ കുത്തിയത്. നീതുവില്‍ നിന്ന് അന്‍വര്‍ 5 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഈ പണം തിരികെ ചോദിച്ചതിനാണ് നീതുവിനെ അന്‍വര്‍ കൊല്ലാന്‍ ശ്രമിച്ചത്.
Read Also:അവൾക്ക് ഈ രാജ്യം ശിരസ് അറുത്തു നല്‍കുകയാണ് വേണ്ടത് ; മഞ്ജു വാര്യർ
ജസോല പ്രദേശത്ത് രണ്ട് പൊലീസുകാര്‍ പട്രോളിംഗ് നടത്തുന്നതിനിടെ നീതുവും അന്‍വറും ടൂ വീലറിലിരുന്ന് സംസാരിക്കുന്നത് കണ്ടിരുന്നു. പൊലീസുകാര്‍ കുറച്ച് മുന്നോട്ട് പോയപ്പോള്‍ പെട്ടെന്ന് അവിടേക്ക് ആളുകള്‍ ഓടിച്ചെല്ലുന്നത് കണ്ടു. നീതു രക്തത്തില്‍ കുളിച്ചുകിടക്കുന്നതാണ് അവിടെ കണ്ടത്. ഉടന്‍ തന്നെ നീതുവിനെ പൊലീസ് ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലേക്ക് പോകുംവഴി യുവതി തന്നെയാണ് തന്റെ പേരും ഗ്രേറ്റര്‍ നോയിഡയിലാണ് വീടെന്നും പൊലീസിനോട് പറഞ്ഞത്. സുഹൃത്ത് അന്‍വറാണ് കുത്തിയതെന്നും നീതു പറഞ്ഞു. അന്‍വറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്
Post Your Comments