മുള കൊണ്ട് നിർമിച്ച ഈ ബൈക്ക് ലോകത്തിന് അദ്‌ഭുതമാകുന്നു. ബനാട്ടി എന്ന കമ്പനിയാണ് ഗ്രീന്‍ ഫാല്‍ക്കണ്‍ എന്ന പേരിട്ടിരിക്കുന്ന മുളയില്‍ തീര്‍ത്ത ഇലക്ട്രിക് ബൈക്ക് നിർമിച്ചിരിക്കുന്നത്. 6.5 കിലോ ഭാരമുള്ള ഈ ബൈക്ക് 120 കിലോമീറ്റര്‍ വേഗത്തില്‍ നിരത്തിൽ കുതിക്കുമെങ്കിലും ബൈക്കിന്റെ പരമാവധി വേഗത മണിക്കൂറില്‍ 96.5 കിലോമീറ്ററായി ബനാട്ടി ചുരുക്കിയിട്ടുണ്ട്.കൂടാതെ ഒറ്റ ചാര്‍ജ്ജില്‍ 4349 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ ഗ്രീന്‍ ഫാല്‍ക്കണിന് സാധിക്കും. നിലവില്‍ കോണ്‍സെപ്റ്റ് പരിവേഷത്തിലുള്ള ഈ വാഹനം നഗരയാത്രകള്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്നാണ് കമ്പനിയുടെ വിശദീകരണം.
Also Read ;നങ്കൂരമിടാന്‍ ശ്രമിച്ച ആഢംബര കപ്പലിനു സംഭവിച്ചത് ; വീഡിയോ കാണാം
Post Your Comments